അഭിഭാഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഫീസ് വേണം; സുപ്രീം കോടതിയോട് സര്‍വകലാശാലകള്‍

  |   Keralanews

ന്യൂഡൽഹി: അഭിഭാഷകരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് നിയമപ്രകാരമുള്ള ഫീസ് ഈടാക്കാമോഎന്നകാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. 2018 മാർച്ച് 31 ന് ശേഷം പരിശോധനയ്ക്കായി നൽകുന്ന അപേക്ഷകൾക്ക് ഫീസ് ഈടാക്കാൻ അനുവദിക്കമെന്നും കേരള, എം.ജി സർവ്വകലാശാലകൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർട്ടിഫിക്കറ്റുകൾ സൗജന്യമായി പരിശോധിക്കണമെന്ന് നിർദേശിച്ച് 2017 ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകൾ വരുമാനത്തിൽ ഗണ്യമായ ഇടിവ് ഉണ്ടാകുന്നതായും നികത്താനാവാത്ത നഷ്ടം ഉണ്ടാകുന്നതായും സർവ്വകലാശാലകൾ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻ ഉത്തരവുകൾ ഭേദഗതി ചെയ്യണമെന്നും സർവ്വകലാശാലകൾ അപേക്ഷയിൽ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാർ കൗൺസിൽ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ അഭിഭാഷകരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ളവ സൗജന്യമായി പരിശോധിക്കാൻ സുപ്രീം കോടതി സർവ്വകലാശാലകൾക്ക് 2017 ൽ നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് അനുസരിച്ച്, ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ബാർ കൗൺസിൽ ഓഫ് കേരളയും നൽകിയ മുഴുവൻ സർട്ടിഫിക്കറ്റുകളും 2018 മാർച്ച് 31 ന് മുമ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകിയതായി കേരള, എം ജി സർവ്വകലാശാലകൾ സുപ്രീം കോടതിയിൽ അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്....

ഫോട്ടോ http://v.duta.us/mQArRQEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/w_X-yAAA

📲 Get Kerala News on Whatsapp 💬