ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

  |   Keralanews

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചതിന് മോഹൻലാലിനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം പെരുമ്പാവൂർ കോടതിയിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ കഴിഞ്ഞദിവസം മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും മോഹൻലാൽ കോടതിയിൽ വ്യക്തമാക്കി.

കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

2012 ൽ മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചത്....

ഫോട്ടോ http://v.duta.us/JJxqlwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zlOzGgAA

📲 Get Kerala News on Whatsapp 💬