കരുത്തറിയിച്ച് സി.ഐ.ടി.യു. പ്രകടനം

  |   Palakkadnews

പാലക്കാട്: നഗരവീഥികളെ ആവേശത്തിലാഴ്ത്തിയ പ്രകടനവുമായി സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന് സമാപനം. സംഘടനയുടെ കരുത്തും സംഘാടനമികവും വിളിച്ചോതിയ പ്രകടനം നഗരവീഥികളിലൂടെ നീങ്ങിയപ്പോൾ ഇരുവശവും തൊഴിലാളിസംഘടനകളും മറുനാടൻ തൊഴിലാളികളും അഭിവാദ്യവുമായെത്തി. ഗവ. വിക്ടോറിയകോളേജ് പരിസരത്തുനിന്ന് തിങ്കളാഴ്ച 3.45ഓടെ തുടങ്ങിയ പ്രകടനത്തിൽ ബാൻഡുമേളം, ചെണ്ടമേളം, മുത്തുക്കുട എന്നിവയ്ക്കൊപ്പം തെയ്യം, കാളക്കോലങ്ങൾ, കുതിരക്കോലങ്ങൾ തുടങ്ങി വിവിധ നാടൻ കലാരൂപങ്ങൾ അകമ്പടിയായി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ സംഘടനാ പ്രതിനിധികൾ വിക്ടോറിയകോളേജ് പരിസരത്തെത്തി പ്രകടനത്തിൽ അണിചേർന്നു. പ്രകടനത്തിന്റെ മുൻനിരയിൽ സി.ഐ.ടിയു. ജില്ലാ പ്രസിഡന്റ് പി.കെ. ശശി എം.എൽ.എ., സെക്രട്ടറി എം. ഹംസ, ഖജാൻജി ടി.കെ. അച്യുതൻ, സ്വാഗതസംഘം സെക്രട്ടറി എ. പ്രഭാകരൻ, സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റി അംഗം വി.സി. കാർത്ത്യായനി, എസ്.ബി. രാജു തുടങ്ങിയവർ അണിനിരന്നു. അഞ്ചോടെ കോട്ടമൈതാനത്തെ പൊതുസമ്മേളന നഗരിയായ സി.കെ. ഗോപാലൻ നഗറിലെത്തിയപ്പോഴും വിക്ടോറിയ പരിസരത്തുനിന്ന് പ്രവർത്തർ പ്രകടനത്തിൻറെ ഭാഗമാകുന്നത് തുടർന്നു. അതിഥി തൊഴിലാളികളുടെ സിന്ദാബാദ് കഞ്ചിക്കോട് വ്യവസായമേഖലയിലെ അതിഥി തൊഴിലാളികൾ ഉച്ചത്തിൽ സിന്ദാബാദ് എന്ന് മുദ്രാവാക്യവും ഹിന്ദിയിൽ സി.ഐ.ടി.യു. സിന്ദാബാദ് എന്ന പ്ലക്കാർഡുമായെത്തിയത് പ്രകടനത്തിന് പുതിയനിറം പകർന്നു. രണ്ടുവർഷം മുമ്പാണ് സി.ഐ.ടി.യു.വിൽ അതിഥി തൊഴിലാളി പ്രതിനിധികളെത്തിയത്. ഇവർ പങ്കെടുത്ത ആദ്യ സമ്മേളനവുമാണിത്.

ഫോട്ടോ http://v.duta.us/2AdRUgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GL2enAAA

📲 Get Palakkad News on Whatsapp 💬