കേൾക്കുന്നുണ്ടോ മാസ്റ്റർ പ്ലാൻ കാണുന്നുണ്ടോ

  |   Thrissurnews

കാത്തിരുന്ന് കാത്തിരുന്ന് ഈ നഗരത്തിന് മടുത്തിട്ടുണ്ടാകും. ദേ വരണൂ, വന്നൂ എന്നൊക്കെ പറഞ്ഞ് എത്ര തവണയാണ് മാസ്റ്റർ പ്ലാനിന്റെ കാര്യത്തിൽ പറ്റിച്ചിട്ടുള്ളത്. കലാഭവൻ മണി പാടിയത് പോലെ പാടേണ്ട അവസ്ഥയാണ് മാസ്റ്റർ പ്ലാനിന്റെ കാര്യത്തിൽ- 'വരാന്നു പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുതേ, വരാതിരുന്നാലോ ചേട്ടന്റെ പരാതി തീരൂല്ലാ...'

അതെ, പരാതി തീരുന്നതേയില്ല; മാസ്റ്റർ പ്ലാൻ വരുന്നതുമില്ല.

2008-ൽ പുതിയ മാസ്റ്റർ പ്ലാൻ നിർമിക്കാനുള്ള ഉത്തരവ് വരുന്നതുവരെ 1985-ൽ പുറത്തിറങ്ങിയ മാസ്റ്റർ പ്ലാൻ ഉപയോഗിച്ചാണ് നഗരത്തിലെ വികസനം നടന്നതെന്ന് അറിയുമ്പോഴാണ് ഞെട്ടുക. 2009-ൽ ആണ് പുതിയ മാസ്റ്റർ പ്ലാനിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. തർക്കങ്ങൾക്കൊടുവിൽ 2012 നവംബറിൽ തൃശ്ശൂർ കോർപ്പറേഷന്റെ കരട് മാസ്റ്റർ പ്ലാൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

പിന്നീടങ്ങോട്ട് മാറ്റങ്ങൾക്കുമേൽ മാറ്റങ്ങൾ വരുത്തുകയും, സർക്കാരിലേക്ക് അയയ്ക്കുകയും, സർക്കാർ തിരിച്ചയയ്ക്കുകയുമൊക്കെയായി മാസ്റ്റർ പ്ലാൻ എങ്ങുമെത്തിയില്ല.

നഗരത്തിൽ വീടു നിർമിക്കുന്നതിനടക്കം ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങിയതോടെ വിഷയം പൊതുതാത്പര്യ ഹർജിയായി ഹൈക്കോടതിയിലും എത്തി. 2017 മാർച്ച് രണ്ടിന് മാസ്റ്റർ പ്ലാനിന്റെ നടപടിക്രമങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ഒന്നും നടന്നില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ!...

ഫോട്ടോ http://v.duta.us/tD4zowAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/RMoPPwAA

📲 Get Thrissur News on Whatsapp 💬