നഗരസഭ അനുവദിച്ച സമയപരിധി അവസാനിച്ചു: കെ.എസ്.ആർ.ടി.സി. ഡിപ്പോ പ്രതിസന്ധിയിൽ

  |   Idukkinews

തൊടുപുഴ: ലോറിസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ഡിപ്പോ ഒഴിഞ്ഞുപോകാൻ നഗരസഭ നൽകിയ അവസാനതീയതിയും കഴിഞ്ഞതോടെ കെ.എസ്.ആർ.ടി.സി. പ്രതിസന്ധിയിലായി. അന്തിമ നടപടികൾ ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗം തീരുമാനിക്കും.

സ്ഥലം വിട്ടുനൽകണമെന്ന് നഗരസഭ രേഖാമൂലം കെ.എസ്.ആർ.ടി.സി.ക്ക് നിർദേശം നൽകിയെങ്കിലും ഒഴിഞ്ഞുപോകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചവരെയായിരുന്നു ലോറി സ്റ്റാൻഡിൽ ഡിപ്പോ പ്രവർത്തിപ്പിക്കാൻ നഗരസഭ അനുമതി നൽകിയിരുന്നത്.

എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട നിർദേശങ്ങളൊന്നും കോർപ്പറേഷൻ ഉന്നതാധികാരികളിൽനിന്ന് ഡിപ്പോയിൽ ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

കെ.എസ്.ആർ.ടി.സി. ആധുനിക ടെർമിനൽ നിർമാണം ആരംഭിച്ചപ്പോൾ താത്കാലികമായി രണ്ട് വർഷത്തേക്കാണ് ലോറി സ്റ്റാൻഡ് നഗരസഭ വിട്ടുനൽകിയത്. എന്നാൽ ടെർമിനലിന്റെ നിർമാണം ഇഴഞ്ഞതോടെ ആറുവർഷമായിട്ടും പരിമിത സൗകര്യങ്ങളുള്ള ലോറി സ്റ്റാൻഡ് ബസ്സ്റ്റാൻഡായി പ്രവർത്തിച്ചുവരികയാണ്. സ്ഥലം വിട്ടുനൽകിയതോടെ ലോറി സ്റ്റാൻഡിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന നല്ലൊരു വരുമാനവും നഷ്ടപ്പെട്ടു.

കാലങ്ങളോളംനീണ്ട ആധുനിക ടെർമിനൽ നിർമാണം

ഇടുക്കി റോഡിൽ കെ.എസ്.ആർ.ടി.സി. യുടെ സ്വന്തം സ്ഥലത്ത് ആറ് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ആധുനിക ടെർമിനൽ നാളിതുവരെയായിട്ടും തുറന്നുകൊടുക്കാനായിട്ടില്ല.

ആധുനികരീതിയിലുള്ള നാലു നിലകളിലായിട്ടാണ് ഡിപ്പോ നിർമിക്കാൻ പദ്ധതിയൊരുക്കിയത്. ഇതിനോടൊപ്പം നിർമാണമാരംഭിച്ച പല ഡിപ്പോകളും പ്രവർത്തനമാരംഭിച്ചപ്പോഴും തൊടുപുഴയിലെ നിർമാണം ഇഴയുകയാണ്....

ഫോട്ടോ http://v.duta.us/LvLcHgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LvwInAAA

📲 Get Idukki News on Whatsapp 💬