പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു Fucap1പാറമേക്കാവ് രാജേന്ദ്രൻ

  |   Thrissurnews

തൃശ്ശൂർ: അരനൂറ്റാണ്ടുകാലം തൃശ്ശൂർ പൂരത്തിന്റെ ഭാഗമായ കൊമ്പൻ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. പ്രായാധിക്യംമൂലമുള്ള അവശതകളാൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് ചരിഞ്ഞത്.

64 വർഷം പാറമേക്കാവ് ക്ഷേത്രത്തിലുണ്ടായിരുന്ന കൊമ്പൻറെ വിയോഗം ആനകളെയും പൂരങ്ങളെയും സ്നേഹിക്കുന്നവരുടെ മനസ്സിൽ വിങ്ങലായി. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കെടുത്ത രണ്ട് ആനകളിൽ ഒന്നായിരുന്നു. രേഖകൾപ്രകാരം 76 വയസ്സാണെങ്കിലും യഥാർഥപ്രായം 80-നു മുകളിൽ വരുമെന്ന് കരുതുന്നു.

1955-ൽ ആണ് നിലമ്പൂർ കാടുകളിൽനിന്ന് രാജേന്ദ്രൻ പാറമേക്കാവിലേക്ക് എത്തിയത്. പാറമേക്കാവിൽ ആദ്യമായി നടയ്ക്കിരുത്തിയ ആന ഇതായിരുന്നു. അന്നത്തെ മേൽശാന്തി വേണാട് പരമേശ്വരൻ നമ്പൂതിരി ഭക്തരിൽനിന്ന് പിരിവെടുത്താണ് ആനയെ വാങ്ങിയത്. പന്ത്രണ്ടാംവയസ്സിലാണ് പാറമേക്കാവിലമ്മയുടെ നടയിൽ എത്തുന്നത്. ഗജശ്രേഷ്ഠപദവി ലഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി ജഡം കോടനാട് ആനപരിശീലനകേന്ദ്രത്തിലേക്ക് കൊണ്ടുപോയി....

ഫോട്ടോ http://v.duta.us/2ieQ4QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/6yzjyQAA

📲 Get Thrissur News on Whatsapp 💬