മീറ്റർ ഓടും; നാലുദിവസമായി നടന്ന ഓട്ടോസമരം അവസാനിച്ചു

  |   Kottayamnews

കോട്ടയം: നാലുദിവസം പണിമുടക്ക് നടത്തി ഓട്ടോതൊഴിലാളികൾ പ്രതിരോധവും സമ്മർദതന്ത്രവും പയറ്റിയിട്ടും ഫലമുണ്ടായില്ല. ഇനി കോട്ടയത്തും ഓട്ടോറിക്ഷകൾ മീറ്ററിട്ട് ഓടും.

നഗരത്തിലെ ഓട്ടോറിക്ഷകൾ ഫെയർ മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് നടത്തുന്നതിന് യൂണിയനുകൾ സമ്മതിച്ചു. കളക്ടർ പി.കെ. സുധീർ ബാബുവുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയെത്തുടർന്നാണ് യൂണിയൻ പ്രതിനിധികൾ ഇക്കാര്യം സമ്മതിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികൾ നാലുദിവസമായി നടത്തിവന്നിരുന്ന സമരം ഇതോടെ അവസാനിച്ചു.

ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ഡെപ്യൂട്ടി കളക്ടർ അലക്സ് ജോസഫ്, ആർ.ടി.ഒ. വി.എം. ചാക്കോ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ എം.പി. സന്തോഷ് കുമാർ, ഫിലിപ്പ് ജോസഫ്, പി.ജെ. വർഗീസ്, സുനിൽ തോമസ്, സാബു പുതുപ്പറമ്പിൽ, പി.എസ്. തങ്കച്ചൻ, എ.ജെ.തോമസ്, ടി.എം. നളിനാക്ഷൻ, ജോഷി ജോസഫ്, ടോണി തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ

*റിട്ടേൺ ഓട്ടത്തിന് സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് പോകുമ്പോൾ സർക്കാർ അനുവദിച്ചിട്ടുള്ളതനുസരിച്ച് മിനിമം നിരക്കായ 25 രൂപ കഴിഞ്ഞുവരുന്ന തുകയുടെ 50 ശതമാനം അധികമായി ഈടാക്കും.

ഇത്തരം ഓട്ടങ്ങൾക്ക് മീറ്റർ നിരക്കിൻറെ 50 ശതമാനം അധികമായി ലഭിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തും....

ഫോട്ടോ http://v.duta.us/MXubXAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/EtwmCAAA

📲 Get Kottayam News on Whatsapp 💬