വന്യജീവി വാരത്തിൽ ആനയൂട്ടൊരുക്കി എൻ.എസ്.എസ്. പ്രവർത്തകർ

  |   Kannurnews

മയ്യിൽ: വന്യജീവി വാരാഘോഷത്തിൽ ആനകൾക്ക് ഊട്ടൊരുക്കി എൻ.എസ്.എസ്. വിദ്യാർഥികൾ. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. പ്രവർത്തകരാണ് വയനാട് മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ പ്രകൃതിപഠന ക്യാമ്പിന്റെ ഭാഗമായെത്തിയത്. സംസ്ഥാന ഗജദിനത്തിന്റെ ഭാഗമായി ആനയൂട്ടൊരുക്കിയാണ് അംഗങ്ങൾ മടങ്ങിയത്. തുടർന്ന്‌ നടത്തിയ കാടറിവ് യാത്രയിൽ വനം കുപ്പ് ഉദ്യോഗസ്ഥരായ കെ.കെ.സുന്ദരൻ, എം.ജെ.രാഘവൻ, കെ.വി.സജി, എം.പി.വിനോദ്, വി.പ്രിയ, പരിസ്ഥിതി പ്രവർത്തകകനായ എൻ.ബാദുഷ എന്നിവർ നേതൃത്വം നൽകി. കാടുകൾ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമെടുത്തു. വിദ്യാർഥികളോടൊപ്പം പ്രോഗ്രാം ഓഫീസറായ കെ.ജയദേവൻ, സി.വി. ഹരീഷ് കുമാർ, കെ.സുർജിത്ത്, സി.കെ.സജിത, വേടിയേര റോജ എന്നിവരുമുണ്ടായിരുന്നു....

ഫോട്ടോ http://v.duta.us/8nEicwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/0PHgqAAA

📲 Get Kannur News on Whatsapp 💬