വ്യാജപാസ് തയ്യാറാക്കി മണ്ണ് കടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

  |   Kollamnews

കൊട്ടിയം : മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസ് വ്യാജമായി നിർമിച്ച് മണ്ണ് കടത്തുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെമ്പഴന്തി ചാരുമ്മൂട് ദീപഭവനിൽ ദീപു, കല്ലടിച്ചാവിള ഹമീദ് വില്ലയിൽ ഷഹീൻ എന്നിവരെയാണ് കണ്ണനല്ലൂർ പോലീസ് പിടികൂടിയത്. മണ്ണുകടത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു.

മണ്ണുകടത്തൽ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന് ഇവരെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ജോർജ് കോശിയുടെ നേതൃത്വത്തിൽ കൊട്ടിയം, കണ്ണനല്ലൂർ മേഖലകളിൽ മിന്നൽ പരിശോധന നടത്തി. ഒരിക്കൽ എടുത്ത പാസിൽ കംപ്യൂട്ടർ സഹായത്തോടെ കൃത്രിമം നടത്തിയാണ് സംഘം മണ്ണ് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനായ കോമ്പസിലൂടെ ഇ-പാസിന്റെ ആധികാരികത പരിശോധിച്ചാണ് പോലീസ് ഇവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

ജിയോളജി വകുപ്പിന്റെ പാസ് വ്യാജമായി നിർമിച്ച് മണ്ണ് കടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്ന് പോലീസ് പറയുന്നു. വ്യാജ പാസ് നിർമാണത്തിന്റെ ഉറവിടം തേടി ജിയോളജി വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണനല്ലൂർ എസ്.എച്ച്.ഒ. വിപിൻ കുമാർ, എസ്.ഐ.മാരായ ജെ.കെ.ജയശങ്കർ, മനോഹരൻ, ഗ്രേഡ് എസ്.ഐ.മാരായ വിജയൻ പിള്ള, സുന്ദരേശൻ, സി.പി.ഒ.മാരായ സതീഷ് കുമാർ, ലാലുമോൻ, മണികണ്ഠൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്....

ഫോട്ടോ http://v.duta.us/FTAJjAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Z3O58AAA

📲 Get Kollam News on Whatsapp 💬