സ്വത്തിനുവേണ്ടിയുള്ള തര്‍ക്കം: അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം

  |   Kollamnews

കൊല്ലം : സ്വത്തിനുവേണ്ടിയുള്ള വഴക്കിനിടെ മകൻ അമ്മയെ മർദിച്ച് ജീവനോടെ കുഴിച്ചുമൂടിയതാണെന്ന് സംശയം. ചെമ്മാൻമുക്ക് നീതി നഗർ-70ൽ പ്ലാമൂട്ടിൽ കിഴക്കതിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി(72)യുടെ മരണത്തിലാണ് പുതിയ സൂചനകൾ. മകൻ സുനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് സഹായിച്ച കൂട്ടുപ്രതിയെ തിങ്കളാഴ്ച പിടികൂടി.

സാവിത്രിയമ്മയുടെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശമുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചെന്ന് പോലീസ് പറഞ്ഞു. ക്രൂരമർദനത്തിനിരയായ സാവിത്രി മരിച്ചെന്നുകരുതി കുഴിച്ചുമൂടിയതാകാമെന്നാണ് പോലീസ് നിഗമനം. സാവിത്രിയുടെ നാല് വാരിയെല്ലുകൾ ഒടിഞ്ഞതായും മൃതദേഹപരിശോധനയിൽ കണ്ടെത്തി. ഇത് അവരെ നിലത്തിട്ട് ചവിട്ടിയപ്പോൾ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. തലയ്ക്കുപിന്നിൽ ക്ഷതമേറ്റിട്ടുണ്ട്.

സുനിൽകുമാറിന്റെ സുഹൃത്ത് ഓട്ടോറിക്ഷ ഡ്രൈവർ പുള്ളിക്കട കോളനി പുതുവൽ പുരയിടത്തിൽ പുഷ്പവിലാസത്തിൽ കുട്ടനെ(36)യാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. കുഴിച്ചുമൂടാനും തെളിവുകൾ നശിപ്പിക്കാനുമടക്കം കുട്ടന്റെ സഹായം സുനിൽകുമാറിന് ലഭിച്ചു. കുട്ടനെ തിങ്കളാഴ്ച വൈകീട്ട് പുള്ളിക്കടയിലെ വീട്ടിലും കൊലപാതകം നടന്ന വീട്ടിലും തെളിവെടുപ്പിനെത്തിച്ചു.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന കുട്ടൻ പല ദിവസങ്ങളിലും സുനിൽകുമാറിന്റെ വീടിനോടുചേർന്നുള്ള ഷെഡിലാണ് രാത്രി തങ്ങിയിരുന്നത്. സംഭവദിവസം രാത്രി ഇവിടെയെത്തിയ കുട്ടനോട് സുനിൽകുമാർ അമ്മ ബോധരഹിതയായി കിടക്കുന്നകാര്യം അറിയിച്ചു. മർദിച്ചെന്നും പറഞ്ഞു. കട്ടിലിൽ കിടക്കുകയായിരുന്ന സാവിത്രി മരിച്ചെന്ന് കുട്ടൻ പറഞ്ഞതോടെയാണ് കുഴിച്ചുമൂടാൻ സുനിൽകുമാർ സുഹൃത്തിന്റെ സഹായം തേടിയത്. തൂമ്പകൊണ്ട് ചെറിയ കുഴിയെടുത്തശേഷം മൃതദേഹത്തിന്റെ കാലുകൾ മടക്കിവെച്ച് ചരിച്ച് കുഴിയിലേക്കിറക്കി മണ്ണിട്ട് മൂടുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും കുട്ടൻ ഇവിടെ എത്തിയിരുന്നു....

ഫോട്ടോ http://v.duta.us/rYmP9AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/TH3dsAAA

📲 Get Kollam News on Whatsapp 💬