അനധികൃതമരംമുറി: പോലീസ് അന്വേഷണം ഊർജിതമാക്കി

  |   Wayanadnews

പുല്പള്ളി: വീട്ടിമൂലയിൽ ഖാദിബോർഡിന് കീഴിലുള്ള ഭൂമിയിൽനിന്ന് അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. താഴെയങ്ങാടിയിലുള്ള മരമില്ലിൽ വീട്ടിമൂലയിൽനിന്ന് വെട്ടിമാറ്റിയ മരത്തടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തടി ഇവിടെയത്തിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അഞ്ച് മരങ്ങളാണ് മുറിച്ചുമാറ്റിയിരുന്നത്. ഇവയിൽ ചിലത് നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. മുഴുവൻ തടികളും കടത്തുന്നതിന് മുന്പേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനധികൃതമരംമുറി പുറംലോകം അറിയുന്നത്.

കഴിഞ്ഞ ഒരാഴ്ചയോളമായി ഇവിടെ മരംമുറി നടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായാണ് മരങ്ങൾ മുറിക്കുന്നതെന്നാണ് നാട്ടുകാർ കരുതിയത്. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. നവീകരണ പ്രവൃത്തികളുടെ മറവിൽ നൂൽനൂൽപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന വസ്തുക്കൾ കടത്തിയതായും ആരോപണമുയരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്താണ് 15 ലക്ഷം രൂപ നവീകരണപ്രവൃത്തികൾക്കായി അനുവദിച്ചത്. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഖാദിബോർഡിന് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് ജില്ലാ ഖാദി അധികൃതർ വ്യക്തമാക്കിയിരുന്നു. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മരംമുറി നടന്നസ്ഥലത്ത് പരിശോധന നടത്തി.

കർശനനടപടി വേണം - സി.പി.എം....

ഫോട്ടോ http://v.duta.us/bipz2gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/H_DFXAEA

📲 Get Wayanad News on Whatsapp 💬