ആസൂത്രണബോര്‍ഡിലെ മാര്‍ക്ക് ദാനം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, മൂന്നുപേര്‍ക്ക് പരിക്ക്

  |   Thiruvananthapuramnews

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തിൽ മാർക്ക് ദാനം ചെയ്ത പി.എസ്.സി. ചെയർമാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പി.എസ്.സി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറി ഷഫീക്, നേതാക്കളായ ശോഭ കുമാർ, ഹാഷിം എന്നിവർക്ക് പരിക്കേറ്റു. ഇതിൽ ഷഫീക്കിനെ ആണി തറച്ച ലാത്തികൊണ്ടാണ് മർദിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി പി.എസ്.സി. ഓഫീസിന് മുന്നിലെത്തിയത്. ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമായത്. പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ എൻ.എസ്.നുസൂർ, പാർലമെന്റ് പ്രസിഡന്റുമാരായ വിനോദ് യേശുദാസ്, വർക്കല ഷിബു, സംസ്ഥാന ഭാരവാഹികളായ എസ്.എം.ബാലു, എം.പ്രസാദ്, ബി.എസ്.അനൂപ്, ലാൽ റോഷൻ, ആർ.ഒ.അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.

Content Highlights: Mark Controversy, KPSC, Youth Congress March

ഫോട്ടോ http://v.duta.us/RBHfDQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UHRZ9gAA

📲 Get Thiruvananthapuram News on Whatsapp 💬