ഇന്റർ നാഷണൽ കാർട്ടൂൺ ഫെസ്റ്റിവലിൽ ഇരിങ്ങാലക്കുടക്കാരന്റെ കാർട്ടൂണും

  |   Thrissurnews

ഇരിങ്ങാലക്കുട:ബെൽജിയത്തിൽ നടക്കുന്ന 58-ാമത് ഇന്റർ നാഷണൽ കാർട്ടൂൺ ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഇരിങ്ങാലക്കുട സ്വദേശി വരച്ച കാർട്ടൂൺ. സുമൻ എന്ന പേരിൽ കാർട്ടൂണുകൾ വരയ്ക്കുന്ന ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ അമ്മൂസിൽ മധുകൃഷ്ണന്റെ കാർട്ടൂണാണ് ബെസ്റ്റ് കാർട്ടൂൺ വേൾഡ് വൈഡ് പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക കാർട്ടൂണും മധുവിന്റേതാണ്. ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും പലപ്പോഴും പ്രകൃതിയുടെ മുന്നിൽ തോറ്റുപോകാറുണ്ടെന്ന സത്യം ലളിതമായ വരകളിലൂടെയാണ് സുമൻ കാർട്ടൂണിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. സമ്മാനാർഹമായ മൂന്നുകാർട്ടൂണുകളും നോമിനേറ്റ് ചെയ്ത മറ്റു രചനകളോടൊപ്പം ബെസ്റ്റ് കാർട്ടൂർ വേൾഡ് വൈഡ് എന്ന ടൈറ്റിലിൽ പ്രദർശനത്തിനുണ്ടാകും....

ഫോട്ടോ http://v.duta.us/iZwa_AEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ohbMrAAA

📲 Get Thrissur News on Whatsapp 💬