കളിക്കുന്നതിനിടെ റെയിൽപാളത്തിൽ ഓടിക്കയറിയ രണ്ട് വയസുകാരി തീവണ്ടി തട്ടി മരിച്ചു

  |   Keralanews

തിരൂർ: കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി തീവണ്ടി തട്ടി മരിച്ചു. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാറിന്റെ മകൾ ഷെൻസയാണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ ഷെൻസ പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. റെയിൽ പാളത്തിന് സമീപത്താണ് മരയ്ക്കാറിന്റെ വീട്. പാളത്തിന്റെ അറ്റകുറ്റപ്പണിക്കായെത്തിയ തീവണ്ടിക്ക് മുന്നിലാണ് ഷെൻസ അകപ്പെട്ടത്.

മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ. മാതാവ്: ഹൈറുന്നീസ.

Content Highlights: Two year old girl hit by train, died in Tirur...

ഫോട്ടോ http://v.duta.us/hwxByAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/PqB42AAA

📲 Get Kerala News on Whatsapp 💬