കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റോജോ; മൊഴിയെടുക്കല്‍ തുടരും

  |   Keralanews

വടകര: കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ. കേസ് പിൻവലിക്കാൻതനിക്കുമേൽ മുഖ്യപ്രതിയായ ജോളി സമ്മർദ്ദം ചെലുത്തിയിരുന്നു.സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരുന്നവർക്കും നീതി കിട്ടട്ടെയെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു റോജോ. മൊഴിയെടുക്കൽ നാളെയും തുടരും.

പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു. വസ്തുഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. അതേ സമയം തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും എല്ലാം പുറത്തുവരട്ടെയെന്നും റോജോ വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തുന്നതിനായി അമേരിക്കയിൽ നിന്ന് ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയതാണ് റോജോയെ.വടകരയിലെ റൂറൽ എസ്.പി.ഓഫീസിലായിരുന്നു മൊഴിയെടുക്കൽ.

തിങ്കളാഴ്ച പുലർച്ചെയാണ് റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്. സഹോദരിയും റെഞ്ചിയും ഇന്ന് റോജോയ്ക്കൊപ്പം മൊഴി നൽകുന്നതിനായി എസ്.പി.ഓഫീസിലെത്തിയിരുന്നു. ഈ സമയത്ത് ജോളിയേയും അവിടെയെത്തിച്ചു. റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്....

ഫോട്ടോ http://v.duta.us/ai4PWAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1w8OeAAA

📲 Get Kerala News on Whatsapp 💬