കാൽനടപോലും പറ്റില്ല... വള്ളിമല-കോക്കുന്നേൽപ്പടി റോഡ് നിറയെ കുഴി

  |   Kottayamnews

നെടുംകുന്നം: ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നാണ് വള്ളിമല-കോക്കുന്നേൽപ്പടി റോഡ്. മഴക്കാലം കഴിഞ്ഞതോടെ ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ മിക്കഭാഗങ്ങളും തകർന്നു. പല ഘട്ടങ്ങളിലായി റോഡിന്റെ പല ഭാഗത്തും ടാറിങ്ങും കോൺക്രീറ്റും ചെയ്തിരുന്നു. വിവിധയിടങ്ങളിലായി മുന്നൂറ്‌ മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്യാതെ കല്ലും മണ്ണും നിറഞ്ഞുകിടക്കുകയാണ്. ശക്തമായി മഴവെള്ളം ഒഴുകി എത്തിയതോടെ ഇവിടത്തെ മണ്ണ് വ്യാപകമായി ഒലിച്ചുപോയി. വശങ്ങളിൽ ഓടകളില്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം റോഡിൽ കെട്ടിക്കിടക്കും. ചങ്ങനാശ്ശേരി-വാഴൂർ റോഡിനെയും നെടുംകുന്നം-മാന്തുരുത്തി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡായതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് ഇതിലെ സഞ്ചരിക്കുന്നത്. വാഹനങ്ങൾ പതിവായി കയറിയിറങ്ങുന്നതോടെ കുഴികളുടെ വലുപ്പവും എണ്ണവും പ്രതിദിനം വർധിച്ചു.ചിലയിടങ്ങളിൽ കാൽനടപോലും ദുഷ്‌കരമാണ്. തകർന്ന റോഡ് പൂർണമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. ശോച്യാവസ്ഥയിലുള്ള റോഡ് എത്രയും വേഗത്തിൽ പുനർനിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം....

ഫോട്ടോ http://v.duta.us/xFDnjwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/0itLIAAA

📲 Get Kottayam News on Whatsapp 💬