ജപ്തിചെയ്ത വീട്ടിൽ ആത്മഹത്യാഭീഷണി മുഴക്കി വീട്ടമ്മ

  |   Thiruvananthapuramnews

പാറശ്ശാല: വായ്പാ തിരിച്ചടവിൽ വീഴ്ച വന്നതിനെത്തുടർന്ന് ബാങ്ക് ജപ്തിചെയ്ത വീടിനു മുകളിൽ കയറി മണ്ണെണ്ണയുമായി വീട്ടമ്മയുടെ ആത്മഹത്യാഭീഷണി. പാറശ്ശാലയ്ക്കു സമീപം അയിര പിരയംകോട്ട് വിള ആർ.എസ്. ഭവനിൽ സെൽവി(52)യാണ് വീടിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്.

കഴിഞ്ഞ മാസം െസപ്റ്റംബർ ഒന്നാം തീയതിയും സമാനമായ രീതിയിൽ ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഇവർ വീടിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒൻപതു മണി മുതലാണ് സെൽവി ആത്മഹത്യാഭീഷണിയുമായി വീടിനു മുകളിൽകയറി മണ്ണെണ്ണയുമായി നിലയുറപ്പിച്ചത്. ഇതേസമയം സെൽവിയുടെ മകനും അച്ഛൻ ദാവീദും വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാങ്ക് അധികൃതർ അനധികൃതമായി കൈവശപ്പെടുത്തിയ വീട് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെൽവി വീടിനു മുകളിൽ നിലയുറപ്പിച്ചത്.

വിവരമറിഞ്ഞ് വീടിനു മുന്നിലെത്തിയ നാട്ടുകാർ സെൽവിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊഴിയൂർ പോലീസും പാറശ്ശാല അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

പോലീസും സേനാ അധികൃതരും സെൽവിയുമായി ചർച്ച നടത്തി. ബാങ്ക് അധികൃതർ സ്ഥലത്തെത്തി ഉറപ്പുനൽകണമെന്നാവശ്യത്തിൽ സെൽവി ഉറച്ചുനിൽക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി. സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും ബാങ്ക് അധികൃതർ സ്ഥലത്തെത്തുവാനോ ചർച്ചയ്ക്കോ തയ്യാറായില്ല....

ഫോട്ടോ http://v.duta.us/gmu3lAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/R0CqmwAA

📲 Get Thiruvananthapuram News on Whatsapp 💬