ജോളി അടക്കമുള്ളവര്‍ രണ്ട് ദിവസംകൂടി പോലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ 19-ന് പരിഗണിക്കും

  |   Keralanews

താമരശ്ശേരി: കൂടത്തായി കൊലപാതപരമ്പരക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. വെള്ളിയാഴ്ച നാല് മണി വരെയാണ് താരമശ്ശേരി കോടതികസ്റ്റഡിനീട്ടി നൽകിയത്. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ19-ന്പരിഗണിക്കും. പോലീസിനെതിരെപരാതി ഒന്നുമില്ലെന്ന് മൂന്ന് പ്രതികളും കോടതിയെ അറിയിച്ചു.

ജോളിയുടെ ജാമ്യാപേക്ഷ ഇന്നാണ് സമർപ്പിച്ചത്. മറ്റ് രണ്ട് പ്രതികളുടേയും ജാമ്യാപേക്ഷ നേരത്തെ നൽകിയിരുന്നു. ഇതിനിടെ പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാൻ കോടതി 10 മിനിറ്റ് സമയം അനുവദിച്ചു. പ്രജികുമാറിന്റെ ഭാര്യ നൽകിയഅപേക്ഷയിലാണ് കോടതി അനുമതി നൽകിയത്.

പ്രജികുമാർ കോയമ്പത്തൂരിൽ നിന്നാണ് സയനൈഡ് കൊണ്ടുവന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്പത്തൂരെത്തിച്ച് തെളിവെടുപ്പ് നടത്തണം.അതിനായി മൂന്ന് ദിവസംകൂടി കസ്റ്റഡി നീട്ടി നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെ മൂന്ന് പ്രതികളുടേയും അഭിഭാഷകർ ശക്തമായി രംഗത്തെത്തി. തുടർന്ന് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡി നീട്ടി നൽകുകയായിരുന്നു.

Content Highlights:Koodathai Murders- custody of the accused, including Jolly, was extended for two more days...

ഫോട്ടോ http://v.duta.us/583uLAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/NbAObwAA

📲 Get Kerala News on Whatsapp 💬