നാലുവരിപ്പാത: പാനൂരിൽ വ്യാപാരികൾ മനുഷ്യച്ചങ്ങല തീർത്തു

  |   Kannurnews

പാനൂർ: നിർദിഷ്ട കുറ്റ്യാടി-മട്ടന്നൂർ നാലുവരിപ്പാത പാനൂർ ടൗണിനെ ഒഴിവാക്കി നിർമിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. പകരം പാനൂരിലൂടെ ബൈപാസ് റോഡ് നിർമിക്കണമെന്നാണാവശ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള പാനൂർ ടൗണിനെ സംരക്ഷിക്കുക, വ്യാപാരികളെ കുടിയിറക്കുന്ന പദ്ധതി ഉപേക്ഷിക്കുക, കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ നടപടി ഉടൻ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികൾ ഉന്നയിച്ചു. പാനൂർ ബസ്‌ സ്റ്റാൻഡ്‌ മുതൽ ഗുരുസന്നിധിവരെ തീർത്ത മനുഷ്യച്ചങ്ങലയിൽ കുടുംബാംഗങ്ങളും തൊഴിലാളികളും അണിചേർന്നു.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനംചെയ്തു. തുടർ പ്രക്ഷോഭം സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീന്റെ സാന്നിധ്യത്തിൽ 17-ന് ചേരുന്ന വ്യാപാരി കൺവെൻഷൻ തീരുമാനിക്കും. യൂണിറ്റ് പ്രസിഡന്റ് കെ.വി.അബ്ദുറഹ്‌മാൻ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.സി.വർഗീസ്, സുധാകരൻ, എം.ബാബു, വൈ.എം.അസ്‌ലം എന്നിവർ സംസാരിച്ചു. ഒ.ടി.അബ്ദുള്ള, ഐ.കെ.സുധീഷ് ബാബു, വി.കെ.മനീഷ്‌കുമാർ തുടങ്ങിയവർ നേതൃത്വംനൽകി. വ്യാപാരി വ്യവസായി സമിതി, എകോപനസമിതി ഹസ്സൻകോയ വിഭാഗം അംഗങ്ങളും ചങ്ങലയിൽ പങ്കെടുത്തു.വ്യാപാരി വ്യവസായി സമിതി യോഗത്തിൽ കെ.മോഹനൻ അധ്യക്ഷതവഹിച്ചു. പി.കെ.ബാബു, ഒ.സി.നവീൻ ചന്ദ്, പി.ഭാസ്കരൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ http://v.duta.us/e7ZZ5wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/wfnP5gAA

📲 Get Kannur News on Whatsapp 💬