നവധാന്യപ്പറ ആരംഭിച്ചു

  |   Pathanamthittanews

പള്ളിക്കൽ: അടൂർ പള്ളിക്കൽ മഹാഗണപതി ക്ഷേത്രത്തിലെ ഗണേശപുരാണ സപ്തദിനയജ്ഞം രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ പ്രഭാഷണത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് യജ്ഞശാലയിൽ നവധാന്യപ്പറ ആരംഭിച്ചു. 27 നക്ഷത്രങ്ങളിലായി ജനിച്ച ഒരോ വ്യക്തിക്കും അവർ ജനിക്കുന്ന ദശാനാഥൻ അവരുടെ നക്ഷത്രാധിപനായിരിക്കുന്ന ഗ്രഹത്തിന്റെ ധാന്യംതന്നെ പറയിടാനുള്ള സൗകര്യം ഇവിടെയുണ്ട്.

മുതിര, വൻപയർ, ഗോതമ്പ്, ഉണക്കലരി, തുവര, ഉഴുന്ന്, കടല, എള്ള്, ചെറുപയർ എന്നിവയാണ് പറയിടുന്ന ധാന്യങ്ങൾ. വെള്ളിയാഴ്ചവരെ പറയിടാൻ സൗകര്യമൊരിക്കിയിരിക്കുന്നു. യജ്ഞവേദിയിൽ ഇന്ന് രാവിലെ ആറിന് ഗണപതിഹോമം. 11-ന് വിശേഷാൽ പൂജ, പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകീട്ട് അഞ്ചിന് ഗുരുപൂജയും വിദ്യാ ഗണേശപൂജയും. ഏഴിന് ഭജന, പ്രഭാഷണം....

ഫോട്ടോ http://v.duta.us/WuMTfQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/8jq3JQAA

📲 Get Pathanamthitta News on Whatsapp 💬