പതിന്നാലുകാരന്റെ ദുരൂഹമരണം: പ്രതി ഉടൻ അറസ്റ്റിലാകുമെന്നു സൂചന

  |   Thiruvananthapuramnews

പാങ്ങോട്: ദുരൂഹസാഹചര്യത്തിൽ പത്തുവർഷം മുൻപ് മരിച്ച വിദ്യാർഥിയുടെ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം കൃത്യമായ ദിശയിലേക്കെന്നു സൂചന. ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റുചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. ലോക്കൽ പോലീസ് മുങ്ങിമരണമെന്ന് എഴുതിത്തള്ളിയ കേസ് സാക്ഷിമൊഴികളൊന്നുമില്ലാതെ വെറും സാഹചര്യത്തെളിവുകൾ മാത്രം ഉപയോഗിച്ചു കണ്ടെത്തി പ്രതിയെ അറസ്റ്റുചെയ്യുമ്പോൾ കുറ്റാന്വേഷണചരിത്രത്തിലെ അപൂർവം കേസുകളിൽ ഒന്നായി ആദർശ് വിജയന്റെ(13) കേസ് മാറും.

2009 ഏപ്രിൽ അഞ്ചിനാണ് ആദർശ് വിജയനെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടത്. ആറുവർഷം മുൻപാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. അതിൽത്തന്നെ ഒന്നര വർഷം മുൻപാണ് കേസന്വേഷണം ത്വരഗതിയിൽ നീങ്ങിയത്. ക്രൈംബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥനും പാങ്ങോട് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ളയാളുമായ ഉദ്യോഗസ്ഥനാണ് കൊലപാതകമാകാനാണ് സാധ്യതയെന്നും ഇതിന് കല്ലറ തുറന്നുള്ള പരിശോധന ആവശ്യമെന്നും ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ആദ്യം ബന്ധുക്കളുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ല.

പോലീസിനെതിരേ ശക്തമായ നിലപാടെടുത്തിരുന്ന ആക്ഷൻ കൗൺസിലും ഇക്കാര്യത്തിൽ മൗനംപാലിച്ചു. ആക്ഷൻ കൗൺസിലിന്റെ മൗനം സംഘാടകരിൽ ചിലരെ പ്രതിപ്പട്ടികയിലെത്തിക്കാൻ കാരണമായി. തുടർന്ന് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബന്ധുക്കളെ കാണുകയും ഡി.എൻ.എ. പരിശോധനയുടെ ആവശ്യകതയെപ്പറ്റിയും കല്ലറ പൊളിക്കുമ്പോൾ കിട്ടാൻ സാധ്യതയുള്ള തെളിവുകളെപ്പറ്റിയും ബോധവത്കരിച്ചപ്പോഴാണ് അനുകൂല നിലപാടുണ്ടായത്....

ഫോട്ടോ http://v.duta.us/Bak7vQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/CDIeZQAA

📲 Get Thiruvananthapuram News on Whatsapp 💬