പുനലൂരിലെ വെള്ളപ്പൊക്കം: തോടുകളിലെ െെകയേറ്റം കണ്ടെത്തും

  |   Kollamnews

പുനലൂർ : മഴയിൽ പുനലൂർ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന പശ്ചാത്തലത്തിൽ ഇവിടത്തെ ഭൂമി െെകയേറ്റം കണ്ടെത്തും. പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ.) ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. വ്യാപകമായ െെകയേറ്റംമൂലം തോടുകളുടെ വീതി വളരെയധികം കുറഞ്ഞതായും ഇത് സുഗമമായ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതായും ആർ.ഡി.ഒ.യുടെ പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണിത്. തോടുകളിൽ അനിയന്ത്രിതമായി മാലിന്യം തള്ളുന്നതും നീരൊഴുക്ക് കുറയ്ക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തോടുകളിൽ സർവേ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി റവന്യൂ, ജലസേചന, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും പുനലൂർ നഗരസഭ അധികൃതരുടെയും യോഗം ഉടൻ ചേരുമെന്ന് ആർ.ഡി.ഒ. 'മാതൃഭൂമി'യോട് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ പുനലൂർ പട്ടണത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ ചെമ്മന്തൂർ, പ്ലാത്തറ, മഞ്ഞമൺകാല ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. ചെമ്മന്തൂരിൽ വലിയ വെള്ളപ്പൊക്കവുമുണ്ടായി. ഇതുവഴി കടന്നുപോകുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിൽ രണ്ടര മണിക്കൂറിലധികം ഗതാഗതം നിർത്തിെവച്ചു. വീടുകളും കടകളും വെള്ളത്തിലായി. നിരവധി വാഹനങ്ങൾ മുങ്ങി. ആർ.ഡി.ഒ.യുടെയും നഗരസഭാധികൃതരുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് തോടുകളുടെ സർവേ നടത്താൻ ആലോചിച്ചത്. ചെമ്മന്തൂർ, വെട്ടിപ്പുഴ തോടുകളാണ് ഇതുവഴി ഒഴുകുന്നത്. ഇവ കരകവിഞ്ഞാണ് സ്ഥലത്ത് വെള്ളമുയർന്നത്. തോടുകൾക്ക് വീതിയില്ലചെമ്മന്തൂർ പ്രദേശത്തുകൂടി ഒഴുകുന്ന തോടുകളുടെ വീതി പലയിടത്തും വളരെയധികം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. സർവേയിൽ െെകയേറ്റം കണ്ടെത്തിയാൽ കർശനമായും ഒഴിപ്പിക്കും. ബി.രാധാകൃഷ്ണൻ പുനലൂർ ആർ.ഡി.ഒ.

ഫോട്ടോ http://v.duta.us/RYjWzgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/apVoUQAA

📲 Get Kollam News on Whatsapp 💬