പെരുമ്പാമ്പിനെ പിടിക്കാൻ ശ്രമം; തൊഴിലാളിയുടെ കഴുത്തിൽ പാമ്പ് ചുറ്റി

  |   Thiruvananthapuramnews

കാട്ടാക്കട: തൊഴിലുറപ്പ് ജോലിക്കിടെ കണ്ട പെരുമ്പാമ്പിനെ പിടിക്കാൻ ശ്രമിച്ച തൊഴിലാളി പാമ്പിന്റെ പിടിയിലായി. കൂടെയുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി.

നെയ്യാർഡാം കിക്മ കോളേജ് കോമ്പൗണ്ടിൽ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പിനെ തൊഴിലാളികൾ കണ്ടത്.

തുടർന്ന് വിവരം നെയ്യാർ വനംവകുപ്പിനെ അറിയിച്ചു. ഇതിനിടെ ഭുവനചന്ദ്രൻ നായർ പാമ്പിനെ പിടിച്ച് ചാക്കിലാക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കഴുത്തിൽ ചുറ്റിവരിയുകയായിരുന്നു. കൂടെയുള്ളവർ ചേർന്ന് ഏറെ പണിപ്പെട്ടാണ് പാമ്പിന്റെ പിടിയിൽനിന്നും ഇദ്ദേഹത്തെ മോചിപ്പിച്ചത്. പിന്നാലെ വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി.

അഞ്ചടിയോളം നീളമുള്ളതാണ് പാമ്പ്. രണ്ടുദിവസം നിരീക്ഷിച്ചശേഷം ഇതിനെ ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് പറഞ്ഞു.

Content Highlights: Python Attack, Python Attack Kattakkada, Neyyar Dam, Kattakkada Latest News...

ഫോട്ടോ http://v.duta.us/lVQJtQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/apo0sgAA

📲 Get Thiruvananthapuram News on Whatsapp 💬