പരിഹാരംതേടി ഗോത്രജനത; ജീവിതപ്രശ്നങ്ങൾ കേട്ടറിഞ്ഞ് കമ്മിഷൻ

  |   Wayanadnews

സുൽത്താൻബത്തേരി: ജില്ലയിലെ ആദിവാസി വിഭാഗങ്ങളെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഒരേവേദിയിൽ വിളിച്ചുകൂട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച ആദിവാസി സമ്മേളനത്തിൽ പരാതികളുടെ കെട്ടഴിച്ച് ആദിവാസികൾ. കാലങ്ങളായി പരിഹാരമില്ലാതെ കിടക്കുന്ന ഭൂമിപ്രശ്നം മുതൽ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത വരെ കമ്മിഷന് മുന്നിൽ പരാതികളായെത്തി. ആദിവാസി വിഭാഗങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിഹരിക്കുന്നതിനുമായാണ് മനുഷ്യാവകാശ കമ്മിഷൻ ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്.

വന്യമൃഗശല്യവും റീ സർവേയിലെ പ്രശ്നങ്ങളാൽ നികുതി സ്വീകരിക്കാത്തതും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രയാസങ്ങളും മികച്ച ചികിത്സാ സൗകര്യങ്ങളുടെ അഭാവവുമെല്ലാം പരാതികളായി ഉന്നയിച്ചു.

ബത്തേരി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ആദിവാസികൾ പങ്കെടുത്തു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ ആദിവാസി വിഭാഗങ്ങളുടെ വിഷയങ്ങൾ കരുണാപൂർവം കൈകാര്യം ചെയ്യണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷൻ അംഗം പി. മോഹനദാസ് അധ്യക്ഷത വഹിച്ചു. കമ്മിഷൻ സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫി, സംസ്ഥാന പട്ടികവർഗ വകുപ്പ് ജോ. ഡയറക്ടർ ആർ. പ്രസന്നൻ, കമ്മിഷൻ രജിസ്ട്രാർ ജി.എസ്. ആശ, കമ്മിഷൻ എസ്.പി. വി.എം. സന്ദീപ്, എ.ഡി.എം. തങ്കച്ചൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/Qpql0QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LoReVAAA

📲 Get Wayanad News on Whatsapp 💬