പാളത്തിൽ വിള്ളൽ: താംബരം എക്സ്‌പ്രസ് വൈകി

  |   Kollamnews

കുണ്ടറ : പാളത്തിൽ വിള്ളൽ വീണത് നാട്ടുകാർ കണ്ടെത്തി റെയിൽവേഅധികൃതരെ അറിയിച്ചു. വിള്ളലുണ്ടായഭാഗം വെൽഡ് ചെയ്തുറപ്പിച്ച് തീവണ്ടികൾ വേഗതകുറച്ച് കടത്തിവിട്ടു. കൊല്ലം-പുനലൂർ ബ്രോഡ്ഗേജ് പാതയിൽ ചന്ദനത്തോപ്പിനും കരിക്കോടിനുമിടയിലാണ് ചൊവ്വാഴ്ച ഏഴരയോടെ വിള്ളൽ കണ്ടെത്തിയത്.

െറയിൽപ്പാതയിൽക്കൂടി നടന്നുപോവുകയായിരുന്ന സ്ഥലവാസികളായ മനോജും കിണ്ണനുമാണ് വിള്ളൽ കണ്ടെത്തി റെയിൽവേ ഗേറ്റ് കീപ്പറെ വിവരമറിയിച്ചത്. ഗേറ്റ് കീപ്പർ ആർ.രഞ്ജു ഉടൻതന്നെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. ടെക്നീഷ്യന്മാരെത്തി ഫിഷ് പ്ലേറ്റ് താത്കാലികമായി വെൽഡ് ചെയ്തുറപ്പിച്ചശേഷം തീവണ്ടികൾ വേഗതകുറച്ച് കടത്തിവിട്ടു.

കൊല്ലത്തേക്കുള്ള യാത്രയിലായിരുന്ന താംബരം എക്സ്പ്രസ് കുണ്ടറ സ്റ്റേഷനിൽ 20 മിനിറ്റോളം പിടിച്ചിട്ടു. പാളങ്ങൾ ചേരുന്ന ഭാഗത്താണ് വിള്ളലുണ്ടായത്. ഇവിടെ പാളങ്ങൾ ചേർത്തുെവച്ച് ബോൾട്ട് ചെയ്തിരുന്ന പ്ലേറ്റുകൾ പൊട്ടിമാറുകയായിരുന്നു. കാലാവസ്ഥാമാറ്റംമൂലമാണ് പ്ലേറ്റുകൾ പൊട്ടിയതെന്ന് അധികൃതർ അറിയിച്ചു....

ഫോട്ടോ http://v.duta.us/DJXhQQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/iasIxwAA

📲 Get Kollam News on Whatsapp 💬