ബാപ്പുവിനെ നെഞ്ചോടുചേർത്ത് കലാകേന്ദ്രയ്ക്ക്‌ സമാപനം

  |   Kozhikodenews

ബാലുശ്ശേരി: ഉണ്ണികുളം ഗവ. ജി.യു.പി. സ്കൂളിൽ നടന്ന കോഴിക്കോട് ഡയറ്റ് കലാവിഭാഗത്തിന്റെ 'സ്കൂളിനൊപ്പം' പരിപാടി സമാപിച്ചു. ബാപ്പുജിയുടെ ചുമർചിത്രം വരച്ചും പ്ലാസ്റ്റിക്കിനെതിരേ അവബോധം തീർത്തും നൃത്തം പരിശീലിച്ചും സ്കൂളുകളെ കലാകേന്ദ്രമാക്കുന്ന ഡയറ്റിന്റെ 'കലാകേന്ദ്ര' പരിപാടി വേറിട്ട അനുഭവമായി.സ്കൂളിലെ 300 വിദ്യാർഥികൾക്ക് വരയ്ക്കാനും പാടാനും നൃത്തം അഭ്യസിക്കാനും അവസരമൊരുക്കുകവഴി കലയെ എല്ലാവരിലേക്കും എത്തിക്കുകയും വിദ്യാർഥികളിലെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഡയറ്റ് ഭാരവാഹികൾ പറഞ്ഞു. സമാപനസമ്മേളനം ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ ടി.കെ. സുധീർ കുമാർ അധ്യക്ഷനായി. ഡയറ്റ് കലാവിഭാഗം ലക്ചറർ മിത്തു തിമോത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ബി. മധു, ടി. അബ്ദുൾനാസർ, എന്നിവർ ഉപഹാരസമർപ്പണം നടത്തി. സിഡ്നി ദേവരാജൻ, കലാമണ്ഡലം സത്യവ്രതൻ, സുനിൽ തിരുവങ്ങൂർ, എം. ദാമോദരൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ.കെ. മുഹമ്മദ് ഇക്ബാൽ, പ്രീതി, എം.കെ. സഫിയ, എം. റയ്ഹാനത്ത്, ജയൻ, എന്നിവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/iik1fgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/tM4R7gAA

📲 Get Kozhikode News on Whatsapp 💬