മോഡറേഷന്‍ നല്‍കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായല്ല, മറുപടിയുമായി മന്ത്രി ജലീല്‍

  |   Keralanews

തിരുവനന്തപുരം: മോഡറേഷൻ നൽകുകയെന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംഭവിക്കുന്നതല്ലെന്നും സർവകലാശാലാ സിൻഡിക്കേറ്റുകൾ കാലാകാലങ്ങളായി അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാറുണ്ടെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്കാരങ്ങളിൽ വിറളി പിടിച്ചവരാണ് സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനുമെതിരായി ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2012ൽ യു ഡി എഫ് ഭരിച്ചിരുന്ന സമയത്ത് കാലിക്കറ്റ് സർവകലാശാലയിൽ ബി ടെക്ക് പരീക്ഷയിൽ തോൽക്കുന്ന കുട്ടികളെ ജയിപ്പിക്കുന്നതിനു വേണ്ടി ഇരുപത് മാർക്കു വരെ മോഡറേഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. യു ഡി എഫ് സിൻഡിക്കേറ്റായിരുന്നു അന്നുണ്ടായിരുന്നത്. എല്ലാ സർവകലാശാലകളും ഇത്തരത്തിൽ മോഡറേഷൻ നൽകാറുണ്ട്. സമാനമായ സംഭവമാണ് എം ജി സർവകലാശാലയിലും നടന്നത്.

അതിനെയാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഇടപെട്ടുവെന്നതിനുള്ള തെളിവ് ഹാജരാക്കാൻ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല. ഒരു തരത്തിലുള്ള ഇടപെടലും മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നടത്തിയിട്ടില്ല.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തെന്നാണ് ചെന്നിത്തലയുടെ ആരോപണം.

പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ്. അദ്ദേഹം പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. എന്നാൽ ആ ക്ലിപ്പിങ്ങിൽ എന്താണെന്ന് കേൾപ്പിക്കാതെ, ദൃശ്യം മാത്രം കാണിക്കുകയാണ് ചെയ്യുന്നത്. ഉദ്ഘാടനത്തിനു ശേഷം നടന്ന അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു....

ഫോട്ടോ http://v.duta.us/WaAjlAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/M9ye-QAA

📲 Get Kerala News on Whatsapp 💬