മണിയുടെ ഓർമകളിൽ തേങ്ങി തിരുനെല്ലി

  |   Wayanadnews

തിരുനെല്ലി: നാടിന്റെ എല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്ന ആൾ, എല്ലാവർക്കും വേണ്ടപ്പെട്ട ജനകീയനായ രാഷ്ട്രീയ നേതാവ്. അതായിരുന്നു തിരുനെല്ലിക്കാരുടെ മണിയേട്ടൻ. രാഷ്ട്രീയ ഭേദമെന്യേ എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന ആൾ, നാടിന്റെ ആഘോഷമായാലും ദുഃഖമായാലും മണി ഒപ്പമുണ്ടാവും, അങ്ങനെയുള്ള പ്രിയപ്പെട്ടയാളുടെ വേർപാടിന്റെ വാർത്ത കേട്ടാണ് ചൊവ്വാഴ്ച തിരുനെല്ലിയെന്ന ഗ്രാമം ഉണർന്നത്.

മരണവാർത്ത അറിഞ്ഞവരൊക്കെയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ഓടിയെത്തി. വൈകുന്നേരം അപ്പപ്പാറ ക്ഷീരസംഘം ഹാളിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങൾ അന്തിമോപചാരമർപ്പിക്കാനെത്തി. ഏറെ സുഹൃദ് ബന്ധങ്ങളുണ്ടായിരുന്ന മണിയെ ഒരു നോക്ക് കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ തിരുനെല്ലിയിൽ എത്തി. പലരും മണിയുടെ ഓർമകളിൽ വിതുമ്പി. തിരുനെല്ലി എന്ന നാടിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ് വന്യമൃഗശല്യത്തിന് പരിഹാരം കാണുകയെന്നത്. ഇതുമായി ബന്ധപ്പെട്ട സമരങ്ങളിലെല്ലാം ജനങ്ങളെ മുന്നിൽനിന്ന് നയിച്ചവരിൽ ഒരാൾ കൂടിയായിരുന്നു മണി. തിങ്കളാഴ്ച രാത്രി എസ്റ്റേറ്റിൽ കാട്ടാന ഇറങ്ങിയപ്പോൾ പ്രദേശവാസികളെയും വനപാലകരെയും ഫോണിൽ വിളിച്ചറിയിക്കുകയും ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തതും മണിയായിരുന്നു. ഇതിനുമുമ്പ് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമെല്ലാം നീതി ഉറപ്പാക്കാനുള്ള സമരങ്ങൾക്കും മണിയായിരുന്നു നേതൃത്വം നൽകിയിരുന്നത്....

ഫോട്ടോ http://v.duta.us/pStocwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/V4kv0AAA

📲 Get Wayanad News on Whatsapp 💬