മരട് ഫ്‌ളാറ്റ്: അറസ്റ്റിലായ ബില്‍ഡറും ഉദ്യോഗസ്ഥരും മൂന്ന് ദിവസം റിമാന്‍ഡില്‍

  |   Keralanews

കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ചുവെന്ന കേസിൽ അറസ്റ്റിലായ മൂന്നുപേരെയും മൂന്ന് ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. ഹോളിഫെയ്ത്ത് ബിൽഡേഴ്സ് എം.ഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മുഹമ്മദ് അഷ്റഫ്, ജൂനിയർ സൂപ്രണ്ടായിരുന്ന പി.ഇ ജോസഫ് എന്നിവരെയാണ് റിമാൻഡു ചെയ്തത്. പി.ഇ ജോസഫിന്റെ ജാമ്യാപേക്ഷ മൂന്ന് ദിവസത്തിനുശേഷം മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.

തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം അറിഞ്ഞുകൊണ്ട് ഫ്ളാറ്റ് നിർമാണത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നുനവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഫയലുകളിൽ സൂക്ഷിക്കേണ്ട രേഖകൾ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തു. നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിക്കുന്നതിന് രണ്ടും മൂന്നും പ്രതികൾ ഒത്താശ ചെയ്തു. നിലമെന്ന് രേഖകളിലുള്ള സ്ഥലത്ത് നിർമാണത്തിന് ഉദ്യോഗസ്ഥർ അനുമതി നൽകി. വിലപ്പെട്ട തെളിവുകൾ നശിപ്പിച്ചു.

ഫ്ളാറ്റ് വാങ്ങിയവരെ ചതിക്കുകയാണ് നിർമാതാക്കളും ഉദ്യോഗസ്ഥരും ചെയ്തത്. നഗ്നമായ നിയമ ലംഘനവും വിശ്വാസ വഞ്ചനയും കാട്ടിയ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ രാഷ്ട്രീയ - സാമ്പത്തിക സ്വാധീനമുള്ളവർ ആയതിനാൽ അവർക്ക് ജാമ്യം ലഭിച്ചാൽ കേസിന്റെ അന്വേഷണംതന്നെ നിലയ്ക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്....

ഫോട്ടോ http://v.duta.us/HGeRbwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/5ElOBAAA

📲 Get Kerala News on Whatsapp 💬