മഴപെയ്താൽ ചെളിക്കുളം, വെയിലായാൽ പൊടിശല്യം

  |   Kannurnews

കണ്ണൂർ: ചെട്ടിപ്പീടിക-തുളിച്ചേരിവയൽ റോഡ് മഴപെയ്താൽ ചെളിക്കുളമാവും. വെയിലായാൽ പൊടിശല്യവും. കുടിവെള്ളപദ്ധതിയുടെ ഭാഗമായി ടാറിങ് പൊളിച്ച് പൈപ്പിട്ടത് ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. മൂന്നുവർഷം മുൻപ് ടാറിങ് നടത്തി നല്ലരീതിയിലാക്കിയ റോഡാണ് കഴിഞ്ഞ മഴക്കാലത്ത് കുടിവെള്ളപദ്ധതിയുടെ പൈപ്പിടലിനുശേഷം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.

'ആരോടു പറഞ്ഞിട്ടും കാര്യമില്ല. ചെളിയും പൊടിയും സഹിച്ച് ഇവിടെക്കഴിയാനാ വിധി. റോഡിനു കാനയില്ലാത്തതിനാൽ മഴപെയ്താൽ കടയിലടക്കം വെള്ളം കയറും'. റോഡിന്റെ തുടക്കത്തിൽ തയ്യൽക്കട നടത്തുന്ന എ.ജയപ്രകാശ് പറയുന്നു. ഡോക്ടർമാർ ധാരാളം താമസിക്കുന്ന പ്രദേശമാണിത്. അവരെക്കാണാനായി ഇതുവഴി പോകുന്ന കൈക്കുഞ്ഞുങ്ങളടക്കമുള്ളവർക്ക് ബുദ്ധിമുട്ടാണ്. തുടക്കത്തിൽ മാത്രമല്ല റോഡിന്റെ പലഭാഗങ്ങളും തകർന്നിട്ടുണ്ട്. തുളിച്ചേരിക്ക് സമീപം പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഏജൻസിക്ക് സമീപം, തൊട്ടു മുമ്പുള്ള ജങ്ഷൻ എന്നിവിടങ്ങളിൽ റോഡ് പൂർണമായും തകർന്നിട്ടുണ്ട്. തുളിച്ചേരി ചട്ടപ്പാലം ജങ്ഷന് സമീപമുള്ള കയറ്റത്തിലും റോഡിന്റെ പകുതിയും ടാറിങ് പൊളിഞ്ഞുകിടക്കുകയാണ്.

പൈപ്പിടുന്നവർ കുഴിയെടുക്കാൻ കാണിക്കുന്ന ഉത്സാഹം മൂടാനായി കാണിച്ചില്ലെന്ന് പ്രദേശവാസിയായ പന്തൽപണിക്കാരൻ സി.ധനേഷ് പറഞ്ഞു....

ഫോട്ടോ http://v.duta.us/iCCnjwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/0AVkPgAA

📲 Get Kannur News on Whatsapp 💬