വട്ടപ്പാറ: മുസ്‌ലിംലീഗിന്റെ രാപകൽ സമരം ആരംഭിച്ചു

  |   Malappuramnews

വളാഞ്ചേരി: ദേശീയപാതയിലെ അപകടമേഖലയായ വട്ടപ്പാറയിൽ നിരന്തരം അപകടങ്ങളുണ്ടായതോടെ രാഷ്ട്രീയപാർട്ടികൾ സമരവുമായി രംഗത്ത്. തിങ്കളാഴ്ച വെൽഫെയർ പാർട്ടി വട്ടപ്പാറ സായാഹ്നധർണ നടത്തിയിരുന്നു.നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി രാപകൽ സമരം തുടങ്ങി. കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. സമരം ബുധനാഴ്ച സമാപിക്കും.അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. ആതവനാട് മുഹമ്മദ്കുട്ടി, സി.കെ. റുഫീന, കെ. ഫാത്തിമക്കുട്ടി, ഷഫീന ചെങ്കുണ്ടൻ, എം. മൈമൂന, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, പി.എസ്. കുട്ടി, ഈസ നമ്പ്രത്ത് തുടങ്ങിയവർ പ്രസംഗിച്ചു.എം.എൽ.എയുടെ അധ്യക്ഷതയിൽ വകുപ്പുതലയോഗംവളാഞ്ചേരി: വട്ടപ്പാറ അപകടനിവാരണം സംബന്ധിച്ച നടപടികൾ ചർച്ചചെയ്യുന്നതിന് വളാഞ്ചേരി നഗരസഭ ഹാളിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.റോഡിന്റെ ഘടനയിൽ കഴിയാവുന്ന മാറ്റം വരുത്തുന്നതിന് ഭൂസർവേ നടത്തും. റോഡിൽ ആവശ്യമായ സൂചനാബോർഡുകൾ, സിഗ്നലുകൾ, ലൈറ്റുകൾ, സി.സി.ടി.വി. എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കും. കേടായ ലൈറ്റുകൾ നന്നാക്കും. ടാങ്കർ ലോറികളിൽ നിർബന്ധമായും രണ്ട് ഡ്രൈവർമാർ ഉണ്ടെന്നും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് വാഹനമോടിക്കുന്നത് എന്നും ഉറപ്പുവരുത്തുമെന്നും ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് മോട്ടോർ എൻഫോഴ്‌സ്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു.ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരുഷോത്തമൻ, തിരൂർ തഹസിൽദാർ ടി. മുരളി, തിരൂർ ജോയിന്റ് ആർ.ടി.ഒ. എം. അൻവർ, വളാഞ്ചേരി എസ്.ഐ. കെ.ആർ. രഞ്ജിത്ത്, ഹൈവേ എസ്.ഐ. എം.ആർ. അജയൻ, കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർ ജയശങ്കർ തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ http://v.duta.us/VOQ0_QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/b508QQAA

📲 Get Malappuram News on Whatsapp 💬