വീണ്ടും കതിരണിയാൻ താഴഞ്ചിറപ്പാടം

  |   Ernakulamnews

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ വിശാലമായ താഴഞ്ചിറപ്പാടത്ത് ഒരിടവേളയ്ക്ക് ശേഷം നെൽകൃഷി വ്യാപകമാകുന്നു. ഈ വർഷം ഒരുമാസം വൈകിയാണ് ചിലർക്ക് കൃഷിയിറക്കാൻ ആയതെങ്കിലും കൂടുതൽ കർഷകർ ഇവിടെ നെൽകൃഷി നടത്താൻ മുന്നോട്ടുവന്നിരിക്കുകയാണ്. താഴഞ്ചിറപ്പാടം, പനച്ചപ്പാടം, തത്തംപാടം, മുട്ടിക്കപ്പാടം എന്നിവ ഉൾപ്പെടെ അഞ്ഞൂറിലേക്കറിലേറെ വിസ്തൃതിയുള്ള പഴയ നെല്ലറയാണ് ഇത്. ഇതിൽ 90 ഏക്കറോളം വരുന്ന ഭൂമി വിവാദമായ സന്തോഷ് മാധവന്റെ ബിനാമി പേരിൽ ഉള്ളത് സർക്കാർ കണ്ടുകെട്ടിയിരുന്നു. ബാക്കിയുള്ള പാടങ്ങളിലാണ് കൃഷിയിറക്കുന്നത്. കൃഷിവകുപ്പ് നൽകിയ 'ഉമ' വിത്താണ് ഉപയോഗിച്ചിട്ടുള്ളത്. അഗ്രോ സർവീസ് സെന്റർ മുഖേന നൽകുന്ന ട്രാക്ടർ, ടില്ലർ എന്നിവ കൃത്യസമയത്ത് ലഭ്യമാകുന്നില്ല എന്ന പരാതി നിലനിൽക്കുന്നു. ഇത്തവണ കാലവർഷം നീണ്ടുനിന്നതും പാടത്ത് കെട്ടിയ വെള്ളം ഒലിച്ചുപോകുന്നതിൽ വന്ന തടസ്സവും കൃഷിയിറക്കാൻ വൈകിയതിന് ഒരു കാരണമായി.പുത്തൻവേലിക്കരയിലെ മുണ്ടകൻപാടം, പുതുക്കാട്ടിപ്പാടം എന്നിവ ഇഷ്ടിക്കളങ്ങൾക്കായി മണ്ണെടുത്തതിനാൽ, വലിയ കുഴികൾ രൂപപ്പെട്ട് കൃഷിക്കനുയോജ്യമല്ലാതെ കിടക്കുകയാണ്. താഴഞ്ചിറ പാടത്ത് കൃഷിയിറക്കുന്ന കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് മുന്നോട്ടു വരണമെന്നാണ് ആവശ്യം.

ഫോട്ടോ http://v.duta.us/fhqilgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/BuP1lwAA

📲 Get Ernakulam News on Whatsapp 💬