വനംവകുപ്പിനെതിരേ രോഷാകുലരായി നാട്ടുകാർ

  |   Wayanadnews

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.പി.എം. നേതാവ് കെ.സി. മണിയുടെ കുടുംബത്തിന് സഹായം നൽകണമെന്നും, വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ചേർന്ന യോഗത്തിൽ വനംവകുപ്പിനെതിരേ നാട്ടുകാരുടെ രൂക്ഷവിമർശം. വനംവകുപ്പ് ഉദ്യോഗസ്ഥരെ അത്യാവശ്യത്തിന് വിളിച്ചാൽപ്പോലും ഫോണെടുക്കില്ലെന്നും വാച്ചർമാരെ കൃത്യമായി നിയമിക്കുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. ബേഗൂർ റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾസമദിനെതിരേയാണ് കൂടുതൽ ആരോപണങ്ങൾ ഉണ്ടായത്.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കെ.സി. മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായധനം ചൊവ്വാഴ്ചതന്നെ നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സ്ഥിരംജോലി ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികൾ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ അഞ്ചുലക്ഷം രൂപ മാത്രമേ ആദ്യം നൽകാൻ സാധിക്കുകയുള്ളു എന്ന് അധികൃതർ പറഞ്ഞത് വാക്കുതർക്കത്തിന് കാരണമായി. മുമ്പും ഇത്തരത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെട്ടിരുന്നു. അന്നും ഇതുപോലെ അധികാരികളുമായിനടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ഒന്നും വേണ്ടവിധം നടപ്പാക്കിയില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.

ഏറേ നേരത്തെ ചർച്ചയ്ക്കൊടുവിൽ മണിയുടെ കുടുംബത്തിന് അഞ്ചുലക്ഷംരൂപയും അടിയന്തര സഹായമായി 10,000 രൂപയും ചൊവ്വാഴ്ചതന്നെ നൽകാമെന്നും ബാക്കിയുള്ള അഞ്ചുലക്ഷംരൂപ നിയമനടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് നൽകാമെന്നും നോർത്ത് വയനാട് ഡി.എഫ്.ഒ. രമേശ് ബിഷ്ണോയ് ഉറപ്പുനൽകി. കുടുംബത്തിലെ ഒരാൾക്ക് നിലവിൽ താത്കാലികജോലി നൽകും. സ്ഥിരം ജോലിക്കായി സർക്കാരിലേക്ക് അപേക്ഷ നൽകും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 15 ലക്ഷമാക്കാനുള്ള ആലോചന സർക്കാർതലത്തിലുണ്ട്. തീരുമാനമാകുന്നമുറയ്ക്ക് ഈ ആനുകൂല്യവും കുടുംബത്തിന് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി....

ഫോട്ടോ http://v.duta.us/xLyLBQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Ari_GQAA

📲 Get Wayanad News on Whatsapp 💬