വിഴിഞ്ഞം: പുലിമുട്ട് നിർമാണം ഇന്നു വീണ്ടും തുടങ്ങും

  |   Thiruvananthapuramnews

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ടിന്റെ തുടർനിർമാണത്തിന് ബുധനാഴ്ച തുടക്കമാകും. പദ്ധതി പ്രദേശത്ത് ജില്ലയിലെ വിവിധ പാറമടകളിൽനിന്ന് സമാഹരിച്ച മൂന്നുലക്ഷം ടൺ കരിങ്കല്ല് ഉപയോഗിച്ചാവും നിർമാണം. ദിവസം 10000 ടണ്ണിലേറെ കല്ലുകളാണ് പുലിമുട്ട് നിർമാണത്തിന് വേണ്ടത്. തമിഴ്നാട്, കൊല്ലം എന്നിവിടങ്ങളിൽനിന്ന് കല്ലുകളെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

പദ്ധതി പ്രദേശത്തെ കോട്ടപ്പുറം കരിമ്പള്ളിക്കര തീരത്തുനിന്ന് കടലിലേക്ക് 3.1 കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട് നിർമിക്കുന്നത്. ഇതിൽ 700 മീറ്ററോളം നീളത്തിൽ വലുതും ചെറുതുമായ കരിങ്കല്ലുകൾ അടുക്കി പത്തുമീറ്റർ വീതിയിൽ പുലിമുട്ട് നിർമിച്ചിരുന്നു.

രണ്ട് വർഷത്തിനിടെയുണ്ടായ കടലേറ്റത്തിൽ 200 മീറ്ററോളം നീളത്തിലുള്ള പുലിമുട്ട് കടലെടുത്തു. ഇതിന്റെ തുടർച്ചയായുള്ള പുലിമുട്ടിന്റെ ബാക്കി നിർമാണമാണ് ഇനി നടക്കുക. നിരവധി പ്രാദേശിക പ്രശ്നങ്ങളും പുലിമുട്ടിന്റെ നിർമാണത്തിന് കരിങ്കല്ല് കിട്ടാത്തതും വിഴിഞ്ഞം പദ്ധതിയെ ഏറെ പിന്നോട്ടടിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തുറമുഖ കമ്പനിയുടെയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് കമ്പനിയുടെയും ശ്രമം. ആദ്യം കരവഴിയുള്ള കല്ലിടൽ പിന്നാലെ കടൽവഴിയും പുലിമുട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള യന്ത്രസാമഗ്രികൾ, 10-ലധികം ട്രക്കുകൾ, മറ്റ് വാഹനങ്ങൾ, അനുബന്ധ ജോലിക്കാർ, സാങ്കേതിക വിദഗ്ധരടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കിയതായി തുറമുഖ കമ്പനി അധികൃതർ പറഞ്ഞു....

ഫോട്ടോ http://v.duta.us/CKxsPwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/tPMTRQAA

📲 Get Thiruvananthapuram News on Whatsapp 💬