സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

  |   Keralanews

കല്പറ്റ: എഫ്.സി.സി. സന്ന്യാസ സഭയിൽനിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. എഫ്.സി.സി. സന്ന്യാസ സഭയുടെ തീരുമാനം അംഗീകരിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് വത്തിക്കാൻ സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളിയത്.

നേരത്തെ സിസ്റ്റർ ലൂസിക്കെതിരെ സന്ന്യാസ സഭ ആരോപിച്ച എല്ലാകാര്യങ്ങളും വത്തിക്കാനും ശരിവെച്ചെന്നാണ് ലത്തീൻ ഭാഷയിലുള്ള കത്തിൽ സൂചിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം.

സിസ്റ്റർ ലൂസി കളപ്പുര സഭാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് വത്തിക്കാന്റെ നിലപാട്. നേരത്തെ സന്ന്യാസ സഭ നൽകിയ നോട്ടീസിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മുന്നറിയിപ്പുകൾ നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്തവിധമുള്ള ജീവിതശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എഫ്.സി.സി. സന്ന്യാസ സഭയിൽനിന്ന് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയത്. ഇതിനെതിരെയാണ് സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാന് അപ്പീൽ സമർപ്പിച്ചത്.

Content Highlights:vatican rejected sister lucy kalappuras appeal...

ഫോട്ടോ http://v.duta.us/vKnF_gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/56g1wgAA

📲 Get Kerala News on Whatsapp 💬