സർവകലാശാല കാമ്പസിൽ സമരപ്രളയം

  |   Kottayamnews

ഏറ്റുമാനൂർ: ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിർദേശാനുസരണം ബി.ടെക്‌. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് മാർക്ക് ദാനംനൽകിയെന്ന ആരോപണത്തെത്തുടർന്ന് എം.ജി.സർവകലാശാലയിൽ സമരപരമ്പര. കെ.എസ്.യു., എം.എസ്.എഫ്. പ്രവർത്തകർ ഉപരോധസമരം നടത്തി. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി.അരവിന്ദകുമാറിനെ കെ.എസ്.യു. പ്രവർത്തകർ 15 മിനിറ്റ് തടഞ്ഞുവെച്ചു.ചൊവ്വാഴ്ച രാവിലെ നടന്ന സമരത്തിൽ കെ.എസ്.യു. പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനായി ഇദേഹം താമസിക്കുന്ന സംക്രാന്തിയിലുള്ള വീടിനു സമീപം എം.സി.റോഡിൽ ഗാന്ധിനഗറിന് സമീപം പ്രവർത്തകർ കാത്തുനിന്നെങ്കിലും വാഹനം തടയാൻ സാധിച്ചില്ല. തലയോലപ്പറമ്പിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി വി.സി. മറ്റൊരുവഴിയിലൂടെ പോവുകയായിരുന്നു. തുടർന്ന് സർവകലാശാലാ ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുൻപിൽ കെ.എസ്.യു. പ്രവർത്തകർ കുത്തിയിരുന്നു. സെക്യൂരിറ്റി ജീവനക്കാർ പുറകിലൂടെയുള്ള മറ്റൊരു വാതിലിലൂടെ പി.വി.സി.യെ ഓഫിസിനുള്ളിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജോബിൻ ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ഡെന്നിസ് ജോസഫ്, ബിബിൻ വർഗീസ്, ഡോൺ കരിങ്ങട, യശ്വന്ത് സി.നായർ, അശ്വിൻ മോട്ടി, ജിത്തു ജോസ് ഏബ്രഹാം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. വൈകുന്നേരം നാലുമണിയോടെ എം.എസ്.എഫ്. പ്രവർത്തകർ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉപരോധിച്ചു. അവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ഗാന്ധിനഗർ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

ഫോട്ടോ http://v.duta.us/phgYhQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/EHyETwAA

📲 Get Kottayam News on Whatsapp 💬