അഭിജിത്ത് ഉറങ്ങിക്കിടന്നു, പൊളിഞ്ഞുവീഴാറായ വീടിന്റെ മുറ്റത്ത്

  |   Kollamnews

കൊല്ലം : പലകയടപ്പുള്ള മൂന്ന് കൊച്ചു കടമുറികൾ. പുറകിലൊരു ചരിപ്പിറക്കി പണിത അടുക്കള. വിണ്ടുകീറിയ ഭിത്തി. ഇളകിമാറിയ ഓടുകൾ. കശ്മീരിൽ വീരമൃത്യു വരിച്ച ജവാൻ അഭിജിത്തിന്റെ വീടാണിത്.

കരസേനയിൽ പരിശീലനം പൂർത്തിയാക്കി ഓണത്തിന് നാട്ടിലെത്തിയപ്പോൾ പുതിയ വീട് പണിയണമെന്ന തന്റെ സ്വപ്നം കൂട്ടുകാരുമായി പങ്കുെവച്ചിരുന്നു. എസ്.ബി.ഐ.യിൽ പോയി ഭവനവായ്പയെടുക്കുന്നതിന്റെ വിവരങ്ങൾ തിരക്കിയിരുന്നു. വീട് എന്ന മോഹം ബാക്കിവെച്ചാണ് അഭിജിത്ത് യാത്രയായത്.

പൊളിഞ്ഞുവീഴാറായ ആ പഴയ വീടിന്റെ മുറ്റത്ത് ബുധനാഴ്ച പതിനൊന്നോടെ അഭിജിത്തിന്റെ ചലനമറ്റ ശരീരം എത്തിച്ചപ്പോൾ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അത് തീരാവേദനയായി. എട്ടു സെന്റ് പുരയിടം മാത്രമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഭിജിത്ത്.

അച്ഛൻ പ്രഹ്ളാദൻ അടുത്തകാലത്താണ് ഗൾഫിൽ പോയത്. എന്നാൽ, ഇതുകൊണ്ട് വലിയ സാമ്പത്തിക പുരോഗതിയുണ്ടായില്ല. അമ്മ ശ്രീകലയുടെയും ഡിഗ്രി പഠനം പൂർത്തിയാക്കിയ സഹോദരി കസ്തൂരിയുടെയും പ്രതീക്ഷയായിരുന്നു അഭിജിത്ത്. കസ്തൂരിയുടെ വിവാഹമായിരുന്നു അഭിജിത്തിന്റെ മറ്റൊരു സ്വപ്നം.

ആഗ്രഹങ്ങൾ ബാക്കിവെച്ച് അഭിജിത് യാത്രയായി

അഞ്ചൽ : മകന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാത്ത ദുഃഖത്തിലാണ് അഭിജിത്തിന്റെ കുടുംബം. കാശ്മീരിൽ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ തിങ്കളാഴ്ച പുലർച്ചെ മരിച്ച ഇടയം ആലുംമൂട്ടിൽ കിഴക്കതിൽവീട്ടിൽ അഭിജിത്തി(22)ന് ജന്മനാട് കണ്ണീരോടെയാണ് വിട നൽകിയത്. മൂന്ന് വർഷങ്ങൾക്കുമുമ്പ് അറയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വിവിധ ആവശ്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ലോൺ അടയ്ക്കാൻ കഴിയാതെ കുടിശ്ശികയായി കിടക്കുകയാണ്. ഇടയത്തെ കൊച്ചുവീടും അഞ്ചരസെന്റ് സ്ഥലവുമാണ് ആകെയുള്ളത്. ബാങ്ക് ലോൺ അടച്ചുതീർക്കൽ, ഡിഗ്രി പഠനം പൂർത്തിയായി നിൽക്കുന്ന സഹോദരി കസ്തൂരിയുടെ വിവാഹം നടത്തൽ, ഒരു പുതിയ വീടുണ്ടാക്കൽ എന്നീ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് അഭിജിത് യാത്രയായത്. മകന്റെ വേർപാടിൽ പകച്ചുനിൽക്കുകയാണ് കുടുംബം

ഫോട്ടോ http://v.duta.us/I6_RYwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/eTJEOAAA

📲 Get Kollam News on Whatsapp 💬