എം.ജി.യിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍; വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി

  |   Keralanews

തിരുവനന്തപുരം: എം.ജി.സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഇടപെടൽ.ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി.സർവകലാശാല വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. വിവാദ മാർക്ക് ദാനത്തിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

അതേസമയം, എം.ജി. സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് മന്ത്രി കെ.ടി.ജലീൽ പ്രതികരിച്ചു. മോഡറേഷൻ നൽകിയതിനെയാണ് മാർക്ക് ദാനമെന്ന് വിളിക്കുന്നതെന്നും ചരിത്രത്തിൽ ആദ്യമായല്ല മോഡറേഷൻ നൽകുന്നതെന്നും അദ്ദേഹം കാസർകോട് പറഞ്ഞു. അദാലത്തിൽ മോഡറേഷൻ തീരുമാനിച്ചിട്ടില്ലെന്നും സിൻഡിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ പരോക്ഷമായി സൂചിപ്പിച്ച് ഒരു പ്രമുഖ നേതാവിന്റെ മകന് സിവിൽ സർവീസ് ലഭിച്ചതിൽ അന്വേഷണം വേണമെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു.

അതിനിടെ, സർവകലാശാല അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന്റെ കൂടുതൽ ദൃശ്യങ്ങൾ വ്യാഴാഴ്ച പുറത്തുവന്നു.

Content Highlights:mg university moderation controversy; governor seeks report from vice chancellor

ഫോട്ടോ http://v.duta.us/sYH4GgEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/KPdn6gAA

📲 Get Kerala News on Whatsapp 💬