കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം: കോൺക്രീറ്റിങ് ആരംഭിച്ചു

  |   Kottayamnews

കോട്ടയം: കഞ്ഞിക്കുഴിയിലെ പുതിയ മേൽപ്പാലത്തിന്റെ മുകളിലെ സ്ലാബിന്റെ കോൺക്രീറ്റിങ് ബുധനാഴ്ച ആരംഭിച്ചു. വ്യാഴാഴ്ച പൂർത്തിയാകും. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കോൺക്രീറ്റിങ് വൈകിയത്. പകുതി ഭാഗത്തെ കോൺക്രീറ്റിങ്ങാണ് ബുധനാഴ്ച പൂർത്തിയായത്. ബാക്കി ഭാഗത്തെ ജോലികൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

കോൺക്രീറ്റിങ് പൂർത്തിയായാലുടൻ നടപ്പാതയുടെ നിർമാണം ആരംഭിക്കും. ഒപ്പം ക്രാഷ് ബാരിയറുകളും സ്ഥാപിക്കും. ജോലികളെല്ലാം പൂർത്തിയാക്കി നവംബർ അവസാനം പാലം തുറന്നുനൽകാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.

2018 ജൂലായിലാണ് പുതിയ പാലത്തിെൻറ നിർമാണം ആരംഭിച്ചത്. മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു റെയിൽവേയുടെ അവകാശവാദം. എന്നാൽ, നിർമാണമേഖലയിലെ പ്രതിസന്ധിയും തുടർച്ചയായ മഴയും മൂലം പാലം പണി വൈകുകയായിരുന്നു.

50 പാലത്തിന്റെ നീളം. എന്നാൽ, ഇതിനിടയിൽ തൂണുകൾ ഇല്ലെന്നതാണ് പ്രത്യേകത. 13.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും ഉണ്ടാകും. പാലത്തിന്റെ അടിത്തറയിൽ 24 ഉരുക്ക് ഗർഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മുകളിൽ ആറ് ഗർഡറുകളുമുണ്ട്. 30-നകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുമെന്ന് അറിയിച്ചെങ്കിലും ഇനിയും ജോലികൾ തീരാനുണ്ട്....

ഫോട്ടോ http://v.duta.us/Fw7PPgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ifG1pQAA

📲 Get Kottayam News on Whatsapp 💬