കാത്തിരിപ്പിന് വിട; കീഴത്തൂർ പാലത്തിന് ഭരണാനുമതിയായി

  |   Kannurnews

പെരളശ്ശേരി: വേങ്ങാട് പഞ്ചായത്തിനെയും പെരളശ്ശേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലത്തിന് ഭരണാനുമതിയായി. 12,200,000 (12 കോടി 20 ലക്ഷം) രൂപയാണ് ഇതിനായി അനുവദിച്ചത്.

സാങ്കേതിക അംഗീകാരം ലഭിച്ചാൽ തുടർപ്രവർത്തനങ്ങൾ തുടങ്ങും. വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന പാലമാണ് ഇവിടെ നിർമിക്കുക. പാലത്തിനിരുവശത്തും നല്ല റോഡും നിർമിക്കും. നിർദിഷ്ട എ.കെ.ജി. മ്യൂസിയത്തിന് സമീപത്ത് കൂടെയാണ് റോഡ് കടന്നുപോകുക.

പാലം പ്രാവർത്തികമാകുന്നതോടെ കീഴത്തൂർ ഗ്രാമത്തിലെ നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്. ഇപ്പോൾ ഇവിടെ ഒരു തൂക്കുപാലമാണുള്ളത്. വർഷങ്ങൾക്കുമുൻപ് ജില്ലാ പഞ്ചായത്ത് നിർമിച്ചതാണിത്.

കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുകാരണം പാലം അപകടാവസ്ഥയിലുമാണ്. 500 മീറ്റർ ദൂരമുള്ള പെരളശ്ശേരിയിലേക്ക് വാഹനത്തിലെത്താൻ കിലോമീറ്ററുകൾ ചുറ്റി മമ്പറം വഴി വരേണ്ട ഗതികേടിലാണ് ഇപ്പോൾ നാട്ടുകാർ....

ഫോട്ടോ http://v.duta.us/MT7SbgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/80A-qQAA

📲 Get Kannur News on Whatsapp 💬