കളിച്ചു കളിച്ചവൾ പാളത്തിലെത്തി; ഒരു നിമിഷം, പൊലിഞ്ഞു ആ കുഞ്ഞു ജീവൻ

  |   Malappuramnews

തിരൂർ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിനടുത്തുള്ള റെയിൽപ്പാളത്തിലേക്ക്‌ ഓടിക്കയറിയ രണ്ടരവയസ്സുകാരി തീവണ്ടിതട്ടി മരിച്ചു. തിരൂർ മുത്തൂർ വിഷുപ്പാടത്തിനു സമീപത്തെ തൈവളപ്പിൽ മരക്കാറിന്റെ (ബാബു) മകൾ ഷെൻസയാണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. റെയിൽവെട്രാക്കിനടുത്തുള്ള വീട്ടിലെ മുറ്റത്ത് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് പാളത്തിലേക്ക് ഓടിക്കയറിയത്. ആ സമയമാണ് അതുവഴി സ്റ്റേഷൻ മെയിന്റനൻസ് തീവണ്ടി കടന്നുവന്നത്. തീവണ്ടിതട്ടി കുട്ടിയുടെ കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഉടനെ നാട്ടുകാർ തിരൂർ ജീല്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തിരൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി കോരങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഖൈറുന്നീസയാണ് മാതാവ്. സഹോദരങ്ങൾ: സന, സിനു....

ഫോട്ടോ http://v.duta.us/lc63rwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/xt7WjgAA

📲 Get Malappuram News on Whatsapp 💬