ഗണേശപുരാണവിശേഷത്തിന് തിരക്ക് കൂടി

  |   Pathanamthittanews

പള്ളിക്കൽ: അടൂർ പള്ളിക്കൽ ഗണപതി ക്ഷേത്രത്തിലെ ഗണേശപുരാണ സപ്തദിനയജ്ഞം മൂന്നുദിവസം പിന്നിട്ടതോടെ തിരക്കേറി. യജ്ഞശാലയിൽ ഭക്തർക്ക് നെൽപ്പറയിടാനുള്ള സൗകര്യം ആരംഭിച്ചു. ഗണപതിയുടെ 12 വിധത്തിലുള്ള ഭാവങ്ങളെ വിശദീകരിച്ച് പ്രഭാഷണം നടന്നു.

സുമുഖൻ, ഏകദന്തൻ, കപിലൻ, ഗജകർണൻ, ലംബോദരൻ, ഗണാധിപൻ, വികടൻ, വിഘ്നനാശനൻ, ധൂമകേതു, ഗണാധ്യക്ഷൻ, ഭാലചന്ദ്രൻ, ഗജാനനൻ എന്നിങ്ങനെയുള്ള ഗണപതിയുടെ പ്രാധാന്യത്തെപ്പറ്റിയാണ് പ്രഭാഷണം നടന്നത്.

യജ്ഞവേദിയിൽ ഇന്ന് രാവിലെ ആറിന് ഗണപതി ഹോമം. 11-ന് കറുകനാമ്പു കൊണ്ടു വിശേഷാൽ പൂജ, പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. ഏഴിന് ഭജന, പ്രഭാഷണം....

ഫോട്ടോ http://v.duta.us/RObaowAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/h0J4NgAA

📲 Get Pathanamthitta News on Whatsapp 💬