ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കടമ്പനാട്

  |   Pathanamthittanews

കടമ്പനാട്: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കടമ്പനാട് നടപ്പിലാക്കുന്ന പദ്ധതികൾ ഒന്നൊന്നായി പരാജയപ്പെടുന്നു. വാഹനങ്ങളുടെ തിരക്കു കാരണം കടമ്പനാട് വീർപ്പുമുട്ടുകയാണ്. കുറച്ചുനാൾ മുൻപ് ഏനാത്ത് പോലീസ് കടമ്പനാട് ജങ്ഷൻ മുതൽ ബാങ്ക് ജങ്ഷൻ വരെയുള്ള ഭാഗത്തെ റോഡരികിൽ വാഹനങ്ങൾ പാർക്കു ചെയ്യാതിരിക്കാൻ ട്രാഫിക് കോൺവെച്ച് കയർ കെട്ടിയിരുന്നു. എന്നാൽ കുറച്ചുദിവസങ്ങൾ മാത്രമേ ഈ സംവിധാനം നിലനിന്നുള്ളൂ.

ട്രാഫിക് കോണുകൾവെച്ച സ്ഥാനത്തുനിന്നു മാറ്റുകയും കയറുകൾ വേർപ്പെടുത്തിയ നിലയിലുമാണ് ഇപ്പോൾ. കോണുകൾ െവച്ചുപോയ ശേഷം പോലീസ് ഇതുവരെ ഈ ഭാഗത്ത് വന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. കോണുകൾ വെച്ചപ്പോൾ കാൽനടയാത്രക്കാർക്ക് പ്രയാസം കൂടാതെ കടന്നു പോകാൻ കഴിഞ്ഞിരുന്നു. കടമ്പനാട്ടെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി ചർച്ചകൾ നാളുകളായി അധികൃതർ നടത്തുകയാണ്. പക്ഷെ ഇതുവരെയും നടപടികൾ ഒന്നുമായില്ല....

ഫോട്ടോ http://v.duta.us/QkFs7wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Mgu-VgAA

📲 Get Pathanamthitta News on Whatsapp 💬