ചികിത്സിക്കണം ഈ പരിമിതികളെ

  |   Kozhikodenews

രോഗികൾക്കാവശ്യമായ മെച്ചപ്പെട്ട ചികിത്സ, അതിനായി പരമാവധി സൗകര്യങ്ങളൊരുക്കുന്ന ഡോക്ടർമാരും ജീവനക്കാരും. എന്നാൽ, വേണ്ടത്ര ജീവനക്കാരില്ലാത്തതും മാലിന്യപ്രശ്നവും സ്ഥലപരിമിതിയും പലപ്പോഴും ഭട്ട്റോഡ് ആയുർവേദ ആശുപത്രിയിലെത്തുന്നവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.

ജീവനക്കാരെ നിയമിക്കുമോ

ദിവസം അറുനൂറോളംപേരാണ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുന്നത്. അതുപോലെ 100 പേർക്കുള്ള കിടത്തിച്ചികിത്സയുമുണ്ട്. പക്ഷാഘാതം, വൃദ്ധജനപരിപാലനം, യോഗ, സ്ത്രീകൾക്കുള്ള ചികിത്സ എന്നിവയെല്ലാമുണ്ട്. എന്നാൽ, ഇവിടെ സൗകര്യം കുറവാണ്.

''ഏറ്റവുംമികച്ച ചികിത്സയാണ് ഇവിടെ കിട്ടുന്നത്. കിടത്തിച്ചികിത്സയ്ക്ക് വിധേയരാകുന്നവരിൽപലരും ആഴ്ചകളോളം കഴിയുന്നവരാണ്. 100 പേർക്കാണ് കിടത്തിച്ചികിത്സ. പക്ഷേ, ആകെ 50 പേർക്കുള്ള ജീവനക്കാർമാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ തെറാപ്പിസ്റ്റുകളുടെ സേവനമൊന്നും തുടർച്ചയായി കിട്ടുന്നില്ല. പഞ്ചകർമയൊക്കെ വരുമ്പോൾ ഓരോതരം കിഴികളിലേക്കും കടക്കും. പക്ഷേ, തുടർച്ച നഷ്ടമാകുന്നത് ചികിത്സയെ ബാധിക്കുന്നുണ്ട് '' -ഏറെനാളായി ചികിത്സയിലുള്ള ഒരു രോഗിയുടെ വാക്കുകളാണിത്.

ഒരു ലാബ് ടെക്നീഷ്യൻ മാത്രമാണുള്ളത്. ശരാശരി ഒരുദിവസം 25 രോഗികൾക്കായി 100 ടെസ്റ്റെങ്കിലും ചെയ്യാനുണ്ടാകും. ടെസ്റ്റിനായി രക്തമെടുക്കുന്നതും പരിശോധിക്കുന്നതുമെല്ലാം ഒരാൾതന്നെ. രാവിലെ ഒൻപതുമുതൽ രണ്ടുവരെയാണ് ഇവരുടെ സമയം. ഈ പറഞ്ഞ ടെസ്റ്റുകളെല്ലാം ചെയ്യുമ്പോഴേക്കും കൃത്യസമയത്ത് രോഗികൾക്ക് പരിശോധനാറിപ്പോർട്ട് കൊടുക്കാൻകഴിയാത്ത സാഹചര്യമാണ്....

ഫോട്ടോ http://v.duta.us/ynJnhwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/MIRNqQAA

📲 Get Kozhikode News on Whatsapp 💬