ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലം യാഥാർത്ഥ്യമാക്കാൻ ജനജാഗ്രതാ സമ്മേളനം

  |   Ernakulamnews

പറവൂർ: ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചെട്ടിക്കാട് കെ.എൽ.സി.എ.യുടെയും യുവജന സമിതിയുടെയും നേതൃത്വത്തിൽ ജനജാഗ്രതാ സമ്മേളനം നടത്തി. റെക്ടർ ഫാ. ബിനു മുക്കത്ത് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കൺവീനർ ജിൽജോ പാണ്ടിപ്പിള്ളി, കെ.വി. മോഹനൻ, ഉണ്ണികൃഷ്ണൻ പകിടി, മനോജ്, ഇ. കെ. സാനു, ജോസി കുഴുവേലി എന്നിവർ പ്രസംഗിച്ചു. പാലം നിർമാണത്തിന്റെ കല്ലിടൽ ചടങ്ങ് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് പാലം നിർമാണം വേഗത്തിലാക്കാൻ ജനകീയ സമിതി രൂപവത്കരിച്ചത്. 2010 നവംബർ 21-നായിരുന്നു പാലം നിർമാണത്തിനുള്ള ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന മത്സ്യ-തുറമുഖ വകുപ്പ് പുറത്തിറക്കിയത്. നബാർഡിന്റെ ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് പദ്ധതി മുഖേനയായിരുന്നു പാലം നിർമിക്കാൻ തീരുമാനിച്ചത്. 2013 മാർച്ച് 31-ന് മുമ്പ് പാലം നിർമാണം പൂർത്തിയാക്കണമെന്ന നിർദേശവും സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നു. ഹാർബർ ഡിപ്പാർട്ടുമെന്റ് പാലം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി. 2011 ജൂൺ 26-ന് കരാർ ഉറപ്പിച്ചു. പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം ഏറ്റെടുത്ത് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ടുമെന്റിന് യഥാസമയം കൈമാറാൻ കഴിഞ്ഞില്ല. 2012 മാർച്ച് 22-ന് ഈ കരാർ റദ്ദാക്കപ്പെട്ടു. െഡ്രഡ്‌ജിങ് വഴി പഞ്ചായത്തിന് ലഭിക്കുന്ന പണം പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാൻ ഉപയോഗിക്കാമെന്ന പഞ്ചായത്ത് ഡയറക്ടറുടെ അനുമതി പഞ്ചായത്തിന് ലഭിച്ചതിനെ തുടർന്ന് പാലത്തിനുവേണ്ടി ഏറ്റെടുക്കാനുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി നൽകാനുള്ള അപേക്ഷ പഞ്ചായത്ത് സമിതി 2013 ഓഗസ്റ്റിലായിരുന്നു തഹസിൽദാർക്ക് സമർപ്പിച്ചത്. സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചിട്ട് ആറ് വർഷങ്ങൾ പൂർത്തിയായെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒട്ടേറെ നിവേദനങ്ങളും ഇതിനകം അധികാരികൾക്ക് സമർപ്പിച്ചു. ഈ വർഷം മേയ് നാലിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ജില്ലാ കളക്ടർ പുറത്തിറക്കിയിരുന്നു. പാലംപണിക്ക് പുതുക്കിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുക, സർക്കാരിൽ നിന്ന്‌ ഫണ്ട് ലഭ്യമാക്കുക, ടെൻഡർ നടപടി പൂർത്തിയാക്കി പാലംപണി വേഗത്തിലാക്കുക എന്നിവയാണ് ഉന്നയിക്കുന്ന ആവശ്യങ്ങൾ.

ഫോട്ടോ http://v.duta.us/ehkuOgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/EAInCAAA

📲 Get Ernakulam News on Whatsapp 💬