ജനകീയസമിതിയുടെ മാധ്യമപുരസ്‌കാരം എസ്.ഡി. വേണുകുമാറിന്

  |   Keralanews

എസ്.ഡി വേണുകുമാർ

തിരുവനന്തപുരം: ജനകീയസമിതിയുടെ മാധ്യമപുരസ്കാരം മാതൃഭൂമി ആലപ്പുഴ ചീഫ് റിപ്പോർട്ടർ എസ്.ഡി.വേണുകുമാറിനും മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് സുജിത് നായർക്കും.

പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാഷ്ട്രസേവാ പുരസ്കാരത്തിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ പ്രവാസി പുരസ്കാരത്തിനും അർഹരായി.

25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരങ്ങൾ ഒക്ടോബർ 25-ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പുരസ്കാര സമിതി ചെയർമാൻ സി.പി.നായർ, സമിതി ഭാരവാഹികളായ അനി വർഗീസ്,ജോർജ് തഴക്കര എന്നിവർ അറിയിച്ചു.

Content Highlights:janakeeya samithi media award to mathrubhumi chief reporter sd venukumar...

ഫോട്ടോ http://v.duta.us/oMzZxAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/dHY4fQAA

📲 Get Kerala News on Whatsapp 💬