ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പിതൃത്വം മറ്റുള്ളവർ ഏറ്റെടുക്കുന്നതിൽ സങ്കടം -എ.കെ. ആന്റണി

  |   Ernakulamnews

അരൂർ: തന്റെ ഭരണകാലത്ത് തുടങ്ങിയ സ്വപ്നപദ്ധതിയാണ് ജപ്പാൻ കുടിവെള്ള പദ്ധതിയെന്നും അതിന്റെ പിതൃത്വം ഏറ്റെടുത്ത് പലരും രംഗത്ത് വരുന്നതിൽ സങ്കടമുണ്ടെന്നും എ.കെ. ആന്റണി പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ പ്രചാരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്. അധികാരത്തിലുണ്ടായിരുന്നപ്പോൾ ചെയ്ത വികസന പദ്ധതികളല്ലാതെ മറ്റൊന്നും എൽ.ഡി.എഫിന് ചൂണ്ടിക്കാട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി.ക്ക് ബദലായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണുള്ളതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അരൂരിൽ ബി.ജെ.പി. ഇല്ലാതാകുമെന്നും ആന്റണി കൂട്ടിച്ചേർത്തു. കെ.വി. തോമസ്, ജോസ് കെ. മാണി, വി.കെ. ശ്രീകണ്ഠൻ, ജോണി നെല്ലൂർ, സി.ആർ. ജയപ്രകാശ്, എം. മുരളി, എം. ലിജു, എ.എ. ഷുക്കൂർ, എസ്. ശരത് എന്നിവർ പ്രസംഗിച്ചു....

ഫോട്ടോ http://v.duta.us/4lAGCwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/2kmhIwAA

📲 Get Ernakulam News on Whatsapp 💬