ജെറിന്റെ മരണം കോളേജിനും നാടിനും തീരാ നഷ്ടം

  |   Pathanamthittanews

പന്തളം: കൂട്ടുകാരെ കാണാനും കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാനുമുള്ള ജെറിന്റെ ബുധനാഴ്ചത്തെ യാത്ര മരണത്തിലേക്കായി. നരിയാപുരത്ത് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചാണ് ജെറിൻ മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ മലയാള വിഭാഗം അധ്യാപികയായ രേഖയെ വിളിച്ച് കോളേജിൽ നടപ്പാക്കേണ്ട പച്ചക്കറി കൃഷിയെക്കുറിച്ചും ഇതിന് സ്ഥലം കണ്ടെത്താനായി കോളേജധികാരികളെ കാണുന്ന കാര്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഒരുപക്ഷേ, ഇതാകാം ജെറിന്റെ അവസാന ഫോൺകോൾ. കോളേജിലെ വിമുക്തി ക്ലബ്ബിന്റെ ഭാരവാഹിത്വം ജെറിന് നൽകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. കോളേജിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്ന ജെറിനോട് അധ്യാപകർക്കും കൂട്ടുകാർക്കുമെല്ലാം സ്നേഹമായിരുന്നു. നാട്ടുകാര്യങ്ങളിലും പള്ളിയുടെ പ്രവർത്തനങ്ങളിലുമെല്ലാം ജെറിൻ സജീവമായിരുന്നു. കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ മുൻ സെക്രട്ടറി, സണ്ടേ സ്‌കൂൾ അധ്യാപകൻ, പള്ളിയിലെ ശുശ്രൂഷകൻ എന്നീ നിലകളിലെല്ലാം ജെറിൻ പ്രവർത്തിച്ചു. പത്രവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന അച്ഛനെയും അമ്മയെയും സഹായിക്കുന്നതിനും പഠനത്തിനിടയിൽ ജെറിൻ സമയം കണ്ടെത്തിയിരുന്നു....

ഫോട്ടോ http://v.duta.us/JgsXbAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/CPl_zAAA

📲 Get Pathanamthitta News on Whatsapp 💬