ജോളിയും മാത്യുവും ഒന്നിച്ച് മദ്യപിച്ചിട്ടില്ലെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും മാത്യുവിന്റെ ഭാര്യ

  |   Keralanews

കോഴിക്കോട്: കൂടത്തായിയിൽദുരൂഹസാഹചര്യത്തിൽ മരിച്ച മഞ്ചാടിയിൽ മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി തള്ളി മാത്യുവിന്റെ ഭാര്യ അന്നമ്മ. മാത്യുവും ജോളിയും ഒരിക്കലും ഒരുമിച്ച് മദ്യപിച്ചിട്ടില്ലെന്നും മാത്യുവിന് കൂട്ടുകൂടി മദ്യപിക്കുന്ന ശീലമില്ലെന്നും അന്നമ്മ മാത്യൂഭൂമി ന്യൂസിനോട് പറഞ്ഞു.

മാത്യു വല്ലപ്പോഴുമേ മദ്യപിക്കാറുള്ളൂ. ഒരിക്കലും കൂട്ടുകൂടി മദ്യപിക്കുന്ന ശീലമുള്ളയാളല്ല. അങ്ങനെ ഒരാൾ ജോളിയോടൊപ്പം ഒരിക്കലും മദ്യപിക്കുകയുമില്ല. ജോളിയുമായി മാത്യുവിന് സാമ്പത്തിക ഇടപാടുകളില്ലെന്നും അന്നമ്മ പറഞ്ഞു.

ജോളി വീട്ടിലെ നിത്യസന്ദർശകയല്ലെങ്കിലും ഇടയ്ക്ക് വരാറുണ്ട്. മാത്യുവും ജോളിയും തമ്മിൽ വാക്കുതർക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. റോയി തോമസിന്റെ മരണത്തിൽ പോസ്റ്റുമോർട്ടത്തിന് മുൻകൈ എടുത്തത് മാത്യുവായിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ മാത്യുവിന്റെ മരണത്തിലും സംശയമില്ലായിരുന്നു.മരണകാരണം ഹൃദയാഘാതമാണെന്നാണ് ഡോക്ടർമാരും പറഞ്ഞത്- അന്നമ്മ പറഞ്ഞു.

ഭർത്താവ് മരിച്ച ദിവസം താൻ കാഞ്ഞിരപ്പള്ളിയിലായിരുന്നുവെന്നും അന്ന് മരണത്തിൽ സംശയങ്ങൾ തോന്നിയില്ലെന്നും അന്നമ്മ വ്യക്തമാക്കി.

Content Highlights:koodathai murder case; mathews wife annamma against jollys statement...

ഫോട്ടോ http://v.duta.us/EZEtxAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Mm5LYwAA

📲 Get Kerala News on Whatsapp 💬