പ്രചാരണത്തിൽ മുന്നിലെത്താൻ പ്രശാന്ത്

  |   Thiruvananthapuramnews

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസങ്ങളിൽ മുന്നിലെത്താനുള്ള യാത്രയിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ.പ്രശാന്ത്.

ബുധനാഴ്ച ദേവസ്വം ബോർഡ് ജങ്ഷനിലാണ് വാഹനപര്യടനം തുടങ്ങിയത്. ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ചെണ്ടമേളത്തോടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ വരവേറ്റത്. തുറന്ന വാഹനത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. സ്ഥാനാർഥിയെ ഷാളും തോർത്തും പഴവർഗങ്ങളും നൽകിയാണ് സ്വീകരിച്ചത്. കുറവൻകോണം, പൈപ്പ് ലൈൻ, ടോൾ ജങ്ഷൻ, ശ്രീവിലാസ് ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം സ്വീകരണമേറ്റുവാങ്ങി. വൈകീട്ട് മരപ്പാലത്തെത്തിയപ്പോഴക്കും മഴ കനത്തിരുന്നു. മുട്ടട, കേശവദാസപുരം, പട്ടം മേഖലകളിലെ വിവിധയിടങ്ങളിലും സ്ഥാനാർഥി ബുധനാഴ്ച വാഹനപര്യടനം നടത്തി.

പര്യടനത്തിനിടയിൽ 2002 മുതൽ 2005 വരെ താൻ പഠിച്ച പേരൂർക്കടയിലെ ലോ അക്കാദമി ലോ കോളേജിലും പ്രശാന്തെത്തി. ലോ അക്കാദമിയിലെ വിദ്യാർഥികളോടും ജീവനക്കാരോടും അധ്യാപകരോടും വോട്ട് ചോദിച്ചാണ് മടങ്ങിയത്. വിദ്യാർഥികൾക്കൊപ്പം നിന്ന് സെൽഫിയുമെടുത്ത് സ്ഥാനാർഥി മടങ്ങി.

വി.എസും കോടിയേരിയും നാളെ വട്ടിയൂർക്കാവിൽ

വി.കെ.പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വെള്ളിയാഴ്ച വട്ടിയൂർക്കാവിലെത്തും. എൽ.ഡി.എഫ്. കുറവൻകോണം മേഖലാറാലി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ദേവസ്വം ബോർഡ് ജങ്ഷനിൽ വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും....

ഫോട്ടോ http://v.duta.us/r5XQFQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/rrYncAAA

📲 Get Thiruvananthapuram News on Whatsapp 💬